Xiaomi 17 Series
ഷവോമി ആരാധകർക്കായി ഇന്ത്യയിൽ ഷവോമി ഫാൻ ഫെസ്റ്റിവൽ തകൃതിയായി മുന്നേറുന്നു. സ്പെഷ്യൽ സെയിലിന്റെ ഭാഗമായി Xiaomi 17 5G ഫോണിനും അതിഗംഭീരമായ ഓഫർ പ്രഖ്യാപിച്ചു. ഷവോമി 17 ഇപ്പോൾ ലോഞ്ച് സമയത്തെ അതേ ആവേശകരമായ ഓഫറിൽ സ്വന്തമാക്കാം. ഈ മാർച്ചിൽ പുറത്തിറക്കിയപ്പോൾ, 256GB വേരിയന്റിന്റെ വിലയിൽ 512GB സ്റ്റോറേജ് മോഡൽ ലഭ്യമാക്കിയിരുന്നു.
ആമസോൺ ഇന്ത്യയിൽ ഷവോമി 17 5ജി വീണ്ടും ഇതേ വിലയിൽ വിൽക്കുന്നു. ചില പാർട്നർ ഓഫറുകളും ആകർഷകമായ ഇഎംഐ ഡീലുകളും സ്മാർട്ട് ഫോണിന് ആമസോൺ അനുവദിച്ചിരിക്കുന്നു. ലൈക്കയുടെ കരുത്തുറ്റ ക്യാമറയും മിന്നൽ വേഗത്തിലുള്ള ചാർജിംഗും അടങ്ങുന്ന ഫോണിന്റെ വിലയും ഓഫറുകളും വിശദമായി അറിയാം.
12GB/512GB ഷവോമി 17 5ജിയ്ക്ക് ഇന്ത്യയിലെ സാധാരണ വില 99,999 രൂപയാണ്. എന്നാൽ ആമസോൺ ഇന്ത്യയിൽ ഇത് 256ജിബി സ്റ്റോറേജിന്റെ വിലയിൽ വാങ്ങാം. ഒരു ബാങ്ക് ഓഫറും ചേർക്കാതെയുള്ള, ഇൻസ്റ്റന്റ് വിലക്കിഴിവാണിത്.
512ജിബിയുടെ ഷവോമി 17 5ജിയ്ക്ക് ഇപ്പോൾ 89,999 രൂപയാണ് ആമസോണിലെ വില. ഓഫർ ഇവിടെ അവസാനിക്കുന്നില്ല, Leica സപ്പോർട്ട് ഷവോമി സെറ്റിന് 2,699 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഇതിലൂടെ പ്രീമിയം സ്മാർട്ട് ഫോൺ 87000 രൂപ റേഞ്ചിൽ വാങ്ങിക്കാം. അത്യാവശ്യം മികച്ചതും, പ്രീമിയം ഫോണും എക്സ്ചേഞ്ചിന് ഉപയോഗിച്ചാൽ 47,500 രൂപയ്ക്ക് ഷവോമി 5ജി വാങ്ങിക്കാം. 512 ജിബി ഫോണിന് ആമസോൺ 3,164 രൂപയുടെ സ്റ്റാൻഡേർഡ് ഇഎംഐയും, 7,063.54 നോ കോസ്റ്റ് ഇഎംഐ ഓഫറും കൊടുത്തിട്ടുണ്ട്.
ഏപ്രിൽ 15 വരെയാണ് ഷവോമി ഫാൻ ഫെസ്റ്റിവൽ. ജനപ്രിയമായ മുതുക്ക് ഫോണായതിനാൽ തന്നെ സ്റ്റോക്ക് പെട്ടെന്നും കാലിയായാൽ ഓഫറിലും വ്യത്യാസം വരും.
Also Read: 200 രൂപയിൽ താഴെ വിലയുള്ള BSNL പ്ലാനിൽ 35 ദിവസം കോളിങ്, ഡാറ്റയും! ജിയോയും എയർടെലും ഒന്ന് ഞെട്ടും!
ഈ വർഷം ഇറങ്ങിയ ഷവോമി 17 2026 ന്റെ മികച്ച ഫോണുകളിൽ ഇടംപിടിച്ചു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ട്രിപ്പിൾ 50MP ലെയ്ക ക്യാമറയുമുള്ള ഫോണിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.