11000 രൂപയുടെ കിഴിവിൽ Xiaomi 15 വാങ്ങിക്കാം. Flipkart സൈറ്റിൽ ഷവോമി 15 ഫോണിന് പ്രത്യേക ഡീൽ പ്രഖ്യാപിച്ചു. 512 GB ഇന്റേണൽ സ്റ്റോറേജും, 12 ജിബി റാമുമുള്ള ഹാൻഡ്സെറ്റിന് അത്യാകർഷക ഓഫർ അനുവദിച്ചു. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണ്. മറ്റൊരു ഇ കൊമേഴ്സ് സൈറ്റിലും ലഭിക്കാത്ത ഓഫറാണിത്.
79,999 രൂപയാണ് ഷവോമി 15 ഫോണിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ ഇതിന് 70000 രൂപയ്ക്ക് താഴെ വിലയാകുന്നു. ഇത്രയും വിലക്കുറവിൽ ഷവോമി ഫ്ലാഗ്ഷിപ്പിന് ഒരു വിലക്കുറവ് വേറെ ലഭിക്കില്ല.
ഷവോമി 15 ഫോണിന് ഓഫറിലെ വില 68,499 രൂപ മാത്രമാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭ്യമാണ്. 2,409 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു.
Also Read: സ്റ്റൈലസുമായി ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ Motorola Signature വരുന്നു, ഇന്ത്യയിലെ ലോഞ്ചും ലീക്കുകളും
സാധാരണ വലിയ ഫ്ലാഗ്ഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഒതുക്കമുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1200 x 2670 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേയ്ക്കുണ്ട്. 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 1.5K OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഈ സ്മാർട്ട് ഫോണിന്റെ സ്ക്രീനിന് HDR10+ സപ്പോർട്ട് ലഭിക്കുന്നു. ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്ന സ്ക്രീനാണിത്. 3,200 nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിന്റെ മറ്റൊരു ഹൈലൈറ്റാണ്.
പുതുതായി പുറത്തിറക്കിയ ഹൈപ്പർ ഒഎസ് 2 യുമായി ജോടിയാക്കിയ ആൻഡ്രോയിഡ് 15 ആണ് ഫോണിലുള്ളത്. ഇതിലുള്ള ഹൈപ്പർ OS സ്ഥിരതയുള്ളതും ബഗ് ഫ്രീയുമാണ്. മുൻകൂട്ടി ലോഡുചെയ്‌ത ആപ്പുകളൊന്നും ഇതിലില്ല.
ഷവോമി 15 മുൻനിര ഫോണിൽ പ്രവർത്തിക്കുന്നത് അത്യാധുനിക ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ്.
5410 mAh ബാറ്ററി ശരാശരി 6.5 മണിക്കൂർ സ്‌ക്രീൻ-ഓൺ സമയം തരുന്നു. അതും നിരകണ്ണും പൂട്ടി വാങ്ങിക്കോ! Xiaomi ഫ്ലാഗ്ഷിപ്പ് ഫോണിന് എങ്ങും കിട്ടാത്തൊരു ഓഫർ, 5240 mAh ബാറ്ററിയും പ്രീമിയം പെർഫോമൻസുംന്തരം ഫോൺ സ്ക്രോൾ ചെയ്താലും, സോഷ്യൽ മീഡിയ, കോളുകൾ എന്നിവയ്ക്കിടയിലും ഇത് സാധ്യമാണ്. ഇത് 90W വയേർഡ്, 50W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 50MP ടെലിഫോട്ടോ സെൻസർ, 50MP അൾട്രാ-വൈഡ് സെൻസറും കൂടി ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിൽ 32MP സെൽഫി ക്യാമറ ക്ലിയർ സെൽഫി ഷോട്ടുകൾക്ക് ഉചിതമാണ്.