Xiaomi 14 Civi 5G Price Offer
സ്റ്റൈലും പവർഫുള്ളുമായ ഒരു പ്രീമിയം സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? എങ്കിൽ നൂതന ഡിസൈൻ, ശക്തമായ പ്രകടനം, മികച്ച ക്യാമറയുമുള്ള Xiaomi 14 Civi വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. Flipkart ൽ ആകർഷകമായ വിലക്കിഴിവിൽ സ്മാർട്ട്ഫോൺ വാങ്ങിക്കാം. 32MP ഡ്യൂവൽ ഫ്രണ്ട് ക്യാമറ സംവിധാനം സെൽഫി പ്രേമികൾക്കും വ്ലോഗർമാർക്കും മികച്ച ചിത്രങ്ങളും 4K വീഡിയോ റെക്കോർഡിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഇതിന്റെ ഓഫറും സവിശേഷതകളും വിശദമായി താഴെ കൊടുക്കുന്നു.
ഷവോമി 14 സിവി ഫ്ലിപ്കാർട്ടിൽ ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. പ്രീമിയം അനുഭവം ഉറപ്പാക്കുന്ന ഈ ഫോൺ ഇപ്പോൾ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉൾപ്പെടുത്തി കൂടുതൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് 54999 രൂപയാണ് ഒറിജിനൽ വില. എന്നാൽ ഫ്ലിപ്കാർട്ട് 38 ശതമാനം ഇളവിൽ ഫോൺ വിൽക്കുന്നു. 33999 രൂപയ്ക്ക് ഷവോമി 14 സിവി സ്വന്തമാക്കാം.
ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1700 രൂപയുടെ ഇളവുണ്ട്. ഇതുകൂടി ചേർത്താൽ ഷവോമി 14 സിവി 32000 രൂപയ്ക്ക് തന്നെ പർച്ചേസ് ചെയ്യാനാകും. ഫോണിന് എക്സ്ചേഞ്ചിൽ 27450 രൂപയുടെ ഓഫറും ലഭ്യമാണ്. ഇനി ഇഎംഐയിലാണ് വാങ്ങുന്നതെങ്കിൽ ഫ്ലിപ്കാർട്ട് അതിനും ആകർഷകമായ കിഴിവ് തന്നെ തരുന്നു. വെറും 5667 രൂപയ്ക്ക് 6 മാസത്തെ കണക്കിൽ ഷവോമി വാങ്ങിക്കാം.
6.55 ഇഞ്ച് AMOLED സ്‌ക്രീനിലാണ് ഷവോമി 14 സിവി അവതരിപ്പിച്ചത്. ഇതിൽ ശക്തമായ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,700mAh ബാറ്ററിയും ഫോണിലുണ്ട്. സാധാരണ ഫോട്ടോകൾ, ക്ലോസ് ഷോട്ടുകൾ, വൈഡ് സീനുകൾ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ക്യാമറകൾ ഇതിൽ വരുന്നു.
സ്മാർട്ട്ഫോൺ 50MP പ്രൈമറി ക്യാമറയിലാണ് അവതരിപ്പിച്ചത്. ഇതിൽ 2x ഷോട്ടുകൾക്കുള്ള 50MP ടെലിഫോട്ടോ ലെൻസുണ്ട്. 12MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. മികച്ച സെൽഫി ഷോട്ടുകൾക്കായി ഷവോമി 14 സിവിയിൽ രണ്ട് 32MP ക്യാമറ വരുന്നു.