Vivo X300 Ultra may first smartphone with dual 200MP cameras
200MP ക്യാമറയിൽ പ്രശസ്തരാണ് സാംസങ് ഗാലക്സി ഫോണുകൾ. Dual 200 MP ക്യാമറയുമായാണ് എന്നാൽ Vivo 5G വരാൻ പോകുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഡ്യുവൽ ക്യാമറയിലും 200 മെഗാപിക്സൽ സെൻസർ കൊടുക്കുന്നത്. 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറുണ്ട് എന്നതും ഫോണിന്റെ സവിശേഷതയാണ്.
സ്മാർട്ഫോൺ പ്രേമികളെയും ഫോട്ടോഗ്രാഫി പ്രിയരേയും ഞെട്ടിക്കുന്ന വിവോ അവതരിപ്പിക്കുന്ന ഫോണേതാണെന്ന് അറിയണ്ടേ?
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, വിവോ എക്സ്300 അൾട്രായിൽ ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറയുണ്ടാകും. എക്സ്300, എക്സ്300 പ്രോ ഉൾപ്പെടുന്ന വിവോ X300 സീരീസ് അടുത്തിടെ പുറത്തിറക്കി. എന്നാൽ ഏറ്റവും വിലയേറിയതും ഏറ്റവും മികച്ചതുമായ ഒരു ടോപ്പ് സ്മാർട്ഫോണാണ് വരാനിരിക്കുന്നത്. 2026 ൽ ഈ അൾട്രായിലൂടെ വിപ്ലവകരമായ ഫോട്ടോഗ്രാഫി സ്മാർട്ഫോൺ കൊണ്ടുവന്നേക്കും.
അൾട്രാ ഫോണിൽ വലുതും നവീകരിച്ചതുമായ സെൻസറുകൾ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറയുണ്ടാകുമെന്നാണ് സൂചന. ഇക്കാര്യം പ്രശസ്ത ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ടിലാണ് വിശദീകരിച്ചിട്ടുള്ളത്. എൻഡിടിവി പ്രോഫിറ്റ് ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ട്രിപ്പിൾ ക്യാമറ യൂണിറ്റിൽ രണ്ട് 200MP യൂണിറ്റുകൾ നൽകുമെന്നാണ് പറയുന്നത്. പ്രധാന ലെൻസിൽ 35 mm തുല്യമായ ഫോക്കൽ ലെങ്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ഈ പ്രൈമറി സെൻസറിലൂടെ പോർട്രെയ്റ്റുകൾ, സ്ട്രീറ്റ് ഷോട്ടുകൾ, ദൈനംദിന ടാസ്കിങ്ങിനും അനുയോജ്യമാണ്.
വിവോ എക്സ്200 അൾട്രായുടെ പിൻഗാമിയാണ് എക്സ്300 അൾട്രായിലുള്ളത്. 50MP പ്രൈമറി ക്യാമറയും 50MP അൾട്രാവൈഡ് ക്യാമറയും 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുള്ളതാണ് എക്200 അൾട്രാ. ഇതിൽ നിന്നും വലിയ അപ്ഗ്രേഡാകും വിവോ എക്സ്300 അൾട്രായിലുണ്ടാകുക.
ഡ്യുവൽ-200MP ക്യാമറ ഇതിലുണ്ടെങ്കിൽ നിങ്ങൾക്ക് DSLR-പോലുള്ള മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും ലഭിക്കുന്നു.
ഉയർന്ന നിലവാരമുള്ള ക്യാമറ ടെക്നോളജി നിങ്ങൾക്ക് വിവോ എക്സ് 300 അൾട്രായിൽ പ്രതീക്ഷിക്കാം. ഇതിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉൾക്കൊള്ളുമെന്ന് സൂചനയുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ൽ ഇതിൽ നൽകിയേക്കും. 6.8 ഇഞ്ച് ഫ്ലാറ്റ് 2 കെ ഒഎൽഇഡി ഡിസ്‌പ്ലേയും ഫോണിൽ നൽകുമെന്നാണ് സൂചന.
വിവോ എക്സ് 300 അൾട്രായുടെ ഇന്ത്യയിലെ ലോഞ്ച് എപ്പോഴാണെന്ന് തൽക്കാലം വിവരം ലഭിത്തിട്ടില്ല. എങ്കിലും ഫോണിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് ചില സൂചനകൾ ലഭിക്കുന്നുണ്ട്. എക്സ് 200 പ്രോ 94,999 രൂപയിലാണ് അവതരിപ്പിച്ചത്. അൾട്രാ വേർഷൻ ഒരുപക്ഷേ ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കാൻ സാധ്യതയുണ്ട്.