win iPhone 15 Amazon, Amazon Great Indian Festival iPhone 15, Amazon iPhone 15 contest 2025, how to win iPhone 15 on Amazon, Amazon Great Indian Festival deals, Amazon iPhone 15 giveaway, Amazon iPhone contest India, Amazon Great Indian Festival offers 2025, win free iPhone 15 Amazon India, Amazon lucky draw iPhone 15, Amazon iPhone 15 sale 2025,
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഓഫർ ഉത്സവത്തിനായി കാത്തിരിക്കുകയാണോ? ഈ ഓഫർ മാമാങ്കത്തിന്റെ ഭാഗമായി iPhone 15 ഫ്രീയായി സ്വന്തമാക്കാം. ആമസോണിൽ ഇപ്പോൾ ഇതിനായി ഒരു Contest ആരംഭിച്ചിരിക്കുന്നു. ഇതിൽ വെറും സിമ്പിൾ സ്റ്റെപ്പിലൂടെ നിങ്ങൾക്ക് ഐഫോൺ 15 വാങ്ങാം.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത് സെപ്റ്റംബർ 23-നാണ്. ആമസോൺ പ്രൈം അംഗമാണെങ്കിൽ സെപ്റ്റംബർ 22 മുതൽ നിങ്ങൾക്ക് ഡീലുകൾ സ്വന്തമാക്കാം. “ഐഫോൺ 15 വില ദേഖാ ക്യാ?” എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ആമസോണിൽ നിന്ന് സ്റ്റിക്കറുകൾ ശേഖരിച്ച് നിങ്ങൾക്ക് ഐഫോൺ 15 കൈക്കലാക്കാം. സെപ്തംബർ 16 ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ മത്സരം.
ആമസോൺ ആപ്പിലെ മൊബൈൽ കാറ്റഗറി വിഭാഗത്തിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഈ മൊബൈൽ വിഭാഗത്തിൽ അഞ്ച് ഐഫോൺ 15 സ്റ്റിക്കറുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. സ്റ്റിക്കറുകൾ ശേഖരിക്കാൻ നിങ്ങൾ ദിവസവും ചെക്ക് ഇൻ ചെയ്യണം. നിങ്ങൾ അൺലോക്ക് ചെയ്യുന്ന ഓരോ സ്റ്റിക്കറും ഐഫോൺ 15 സ്വന്തമാക്കാനുള്ള അവസരമാണ്.
ഇതിനായി നിങ്ങൾ ആമസോണിലെ ഈ ലിങ്കിൽ, ക്ലിക്ക് ചെയ്യാം. ഐഫോണിനുള്ള സ്റ്റിക്കർ ശേഖരിച്ചുകഴിഞ്ഞാൽ, ഒരു സ്ക്രീൻഷോട്ട് എടുക്കുക. നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇത് പോസ്റ്റ് ചെയ്യുക, @amazonmobilesin എന്ന് ടാഗ് ചെയ്യാൻ മറക്കരുത്. കൂടാതെ, #iPhone15PriceDekhaKya, #AmazonGreatIndianSale എന്നീ ഹാഷ്‌ടാഗുകൾ കൂടി ഉൾപ്പെടുത്താം.
ഇനി സ്റ്റിക്കറുകൾക്കുള്ള അവസാന ഘട്ടമാണ്. ആമസോൺ സൈറ്റ് തുറന്ന് ഐഫോൺ 15 വിഷ്‌ലിസ്റ്റ് ചെയ്യുക. ഇങ്ങനെ നിങ്ങളുടെ എൻട്രി പൂർത്തിയാക്കാനാകും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താലും, നിങ്ങൾ ശരിക്കും ഭാഗ്യശാലിയാണെങ്കിൽ നിങ്ങളുടെ പേര് നറുക്കെടുപ്പിൽ വന്നേക്കും.
ഈ ഐഫോൺ 15 2025 സെപ്റ്റംബർ 16 വരെയാണ്. ഇന്ത്യൻ സമയം രാത്രി 11:59 വരെ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന ആളായിരിക്കണം എന്നും നിർബന്ധമുണ്ട്. ഇതിൽ ഒരാൾക്ക് ഒരു എൻട്രി മാത്രമേ അനുവദിക്കൂ.
ഇതിൽ അഞ്ച് വിജയികളെ ആണ് തിരഞ്ഞെടുക്കുക. ഈ അഞ്ച് പേർക്കും ഐഫോൺ 15 ലഭിക്കും. ആമസോണിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഫലം പ്രഖ്യാപിക്കുക.
Also Read: BSNL Freedom Offer! ഒരു രൂപയ്ക്ക് 4G SIM, Unlimited കോളിങ്, കിടിലൻ ഡാറ്റ! ഇന്ന് നിർണായകദിവസം…