Vivo Y400 Pro 5G Launch: 50MP ക്യാമറയും, 32MP സെൽഫി സെൻസറുമായി വിവോ 5G, ലോഞ്ച് തീയതിയും സെറ്റായി…
വൈ സീരീസിലേക്കാണ് വിവോയുടെ Y400 പ്രോ ലോഞ്ച് ചെയ്യുന്നത്
7.4mm കനമുള്ള വിവോ സ്മാർട്ഫോണാണിത്
ഇതിന് ഏകദേശം 25,000 രൂപ വിലയായിരിക്കും
Vivo Y400 Pro 5G Launch: 50 മെഗാപിക്സൽ Sony IMX882 സെൻസറുമായി വിവോയുടെ 5ജി സെറ്റ് ഉടൻ വരുന്നു. 5500mAh ബാറ്ററിയാണ് വിവോ വൈ400 പ്രോയിൽ ഉൾപ്പെടുത്തുക. 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇപ്പോഴിതാ Vivo Y400 Pro 5G-യുടെ ലോഞ്ച് തീയതിയും ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നു.
SurveyVivo Y400 Pro 5G: ലോഞ്ച് എപ്പോൾ?
വൈ സീരീസിലേക്കാണ് വിവോയുടെ Y400 പ്രോ ലോഞ്ച് ചെയ്യുന്നത്. ജൂൺ 20-ലേക്കാണ് വിവോ ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. 7.4mm കനമുള്ള വിവോ സ്മാർട്ഫോണാണിത്.
Vivo Y400 Pro 5G ഫീച്ചറുകളും ഡിസൈനും
6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ 3D കർവ്ഡ് അമോലെഡ് സ്‌ക്രീനാണ് വിവോ വൈ400 പ്രോ 5G-യിൽ നൽകുന്നതെന്നാണ് സൂചന. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ടാകും.

റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് ഡ്യുവൽ റിയർ ക്യാമറയായിരിക്കും സ്മാർട്ഫോണിലുണ്ടാകുക. ഇതിൽ 50-മെഗാപിക്സൽ സോണി IMX882 പ്രൈമറി സെൻസറും ഉൾപ്പെടുത്തിയേക്കും. അതുപോലെ 2-മെഗാപിക്സൽ സെക്കൻഡറി സെൻസറും ഡ്യുവൽ ക്യാമറയിലുണ്ടാകുമെന്നായിരിക്കും സൂചന.
മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 32-മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കും. ഇതിന് 8GB വരെ റാമും 256GB സ്റ്റോറേജുമുള്ള പ്രോസസറായിരിക്കും നൽകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 SoC പ്രോസസർ ഫോണിലുണ്ടാകും. 5,500mAh ബാറ്ററി ഇതിൽ കൊടുക്കുമെന്നാണ് സൂചന. 90W ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഹാൻഡ്‌സെറ്റുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവോ വൈ400 പ്രോ 5ജിയുടെ മുൻവശത്ത് 3D കർവ്ഡ് ഡിസ്‌പ്ലേ ഡിസൈൻ ചെയ്തേക്കും. ഇതിൽ ഇരട്ട ക്യാമറ യൂണിറ്റ് വെർട്ടിക്കലായി സജ്ജീകരിക്കുമെന്നാണ് സൂചന. ക്യാമറ സെൻസറുകളിൽ ഒന്ന് മറ്റേതിനേക്കാൾ അല്പം വലുതായി ഡിസൈൻ ചെയ്തേക്കും. ഫോണിന്റെ പിൻ പാനലിൽ വെളുത്ത മാർബിൾ പാറ്റേൺ ഉള്ളതായും റിപ്പോർട്ടുകളുണ്ട്.
വിവോ വൈ400 പ്രോ പ്രതീക്ഷിക്കുന്ന വില
വിവോ വൈ400 പ്രോ 5ജി എന്തായാലും നാല് ദിവസത്തിനുള്ളിൽ ലോഞ്ച് ചെയ്യുന്നു. ഇതിന് ഏകദേശം 25,000 രൂപ വിലയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
Also Read: 50MP+50MP+50MP Zeiss ക്യാമറ Vivo X200 ഫോണിന് 60000 രൂപ ഓഫർ വില!
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile