Vivo Y400 Pro 5G: മിഡ് റേഞ്ച്, 5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയുമായി സ്റ്റൈലൻ വിവോ 5G…

Updated on 20-Jun-2025
HIGHLIGHTS

സ്ലിം ഡിസൈനിൽ 3D കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം

മിഡ് റേഞ്ച് വിലയിലാണ് വിവോയുടെ പുതിയ പ്രോ വേർഷനും വൈ സീരീസിൽ പുറത്തിറക്കിയത്

ഇന്ത്യയിലെ വില ആരംഭിക്കുന്നത് 24999 രൂപയിലാണ്

Vivo Y400 Pro 5G: 5500mAh ബാറ്ററിയുമായി വിവോയുടെ പുത്തൻ ഫോണെത്തി. സ്ലിം ഡിസൈനിൽ 3D കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ഫോണുകൾ വിറ്റഴിക്കുന്നത് മിഡ് റേഞ്ച് ബജറ്റിലാണ്. ഇതേ വിലയിലേക്കാണ് വിവോയുടെ പുതിയ പ്രോ വേർഷനും വൈ സീരീസിൽ പുറത്തിറക്കിയത്.

Vivo Y400 Pro 5G: സ്പെസിഫിക്കേഷൻ

6.77 ഇഞ്ച് ഫുൾ-HD AMOLED ഡിസ്‌പ്ലേയാണ് വിവോ Y400 Pro 5ജിയിലുള്ളത്. HDR10+ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഇതിനുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 8GB വരെ റാമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 SoC പ്രോസസറുണ്ട്. 256GB വരെ ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും ഫോണിനുണ്ട്.

വിവോ Y400 Pro 5ജിയിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഇതിൽ 50-മെഗാപിക്സൽ മെയിൻ സെൻസറുണ്ട്. 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഫോണിൽ ഉൾപ്പെടുന്നു. 32-മെഗാപിക്സൽ ഫ്രണ്ട് സെൻസറിലൂടെ മികച്ച സെൽഫി ഷോട്ടുകളും, വീഡിയോ കോളിങ് സപ്പോർട്ടും ഉറപ്പിക്കാം.

5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. 90W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വൈ400 പ്രോ സപ്പോർട്ട് ചെയ്യുന്നു. USB ടൈപ്പ്-സി പോർട്ട് വഴി ചാർജിങ്ങും, ഫയൽ ട്രാൻസ്ഫറിങ്ങും സാധ്യമാകുന്നു. ഇതിൽ Wi-Fi 6, ബ്ലൂടൂത്ത് v5.4, GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനെ ഫോൺ പിന്തുണയ്ക്കുന്നു. IP63 റേറ്റിങ്ങുള്ളതിനാൽ ഇത് വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. ഈ വിവോ ഫോണിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

വിവോ Y400 പ്രോ: വില

ഈ പുതിയ വിവോ ഫോണിന് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ഇതിന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 24999 രൂപയിലാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. 8 ജിബി+ 256 ജിബി സ്റ്റോറേജ് ഓപ്ഷന് 26,999 രൂപയാകുന്നു.

ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കും. ജൂൺ 27 മുതൽ വിവോ വൈ400 പ്രോ വിൽപ്പന ആരംഭിക്കുന്നു. എന്നാൽ ഈ സ്റ്റൈലൻ ഫോൺ പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാനാകും. അതുപോലെ വിവോ ഓൺലൈൻ സ്റ്റോറിലൂടെയും, ഓഫ്‌ലൈൻ സ്റ്റോറുകളിലും വിവോ വൈ400 പ്രോ ലഭിക്കും.

Vivo Y400 Pro: ബെസ്റ്റ് ലോഞ്ച് ഓഫറും…

ആദ്യ വിൽപ്പനയിലും പ്രീ ബുക്കിങ്ങിലുമെല്ലാം ആകർഷകമായ കിഴിവും ലഭിക്കും. ഫോൺ വാങ്ങുമ്പോൾ 1,499 രൂപയ്ക്ക് TWS 3e ANC ഇയർബഡ് വാങ്ങാനാകും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെ 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനിൽ 20 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ഫോണിന് ഒരു വർഷത്തെ സൗജന്യ എക്സ്റ്റെൻഡഡ് വാറണ്ടിയും ലഭിക്കുന്നു.

Also Read: 8000 രൂപ വില കുറച്ച് iPhone 16 Pro! 48MP അൾട്രാ വൈഡ് ക്യാമറ ‘ഹൈ ഫോൺ’ ഓഫർ വിട്ടുകളയണ്ട…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :