Vivo Y300 5G Limited Time Discounts
മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സുവർണാവസരം. വിവോയുടെ ജനപ്രിയ മോഡലായ Vivo Y300 5G ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവിൽ ലഭ്യം. Sony IMX882 ക്യാമറയുള്ള വിവോ ഹാൻഡ്സെറ്റാണിത്. ക്യാഷ്ബാക്ക്, ഇഎംഐ, എക്സ്ചേഞ്ച് കൂടി ചേർത്താൽ വെറും 20,000 രൂപയിലും താഴെ ഫോൺ വാങ്ങാം.
മികച്ച പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയും സ്റ്റൈലിഷ് ഡിസൈനുമുള്ള ബജറ്റ് ഫോൺ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. വിവോ Y300 5ജി യുടെ ഈ ലിമിറ്റഡ് ടൈം ഓഫറിനെ കുറിച്ചും, സവിശേഷതകളെ കുറിച്ചും മനസിലാക്കാം.
26,999 രൂപയ്ക്കാണ് വിവോയുടെ വൈ സീരീസിലുള്ള ഫോൺ പുറത്തിറക്കിയത്. ബോളിവുഡ് താരവും ഷാരൂഖ് ഖാന്റെ മകളുമായ സുഹാന ഖാൻ ബ്രാൻഡ് അംബാസഡറായി വന്ന ശേഷം പുറത്തിറക്കിയ വിവോ ഫോൺ കൂടിയാണിത്. അതിനാൽ തന്നെ Gen Z-നെ ലക്ഷ്യം വച്ചുള്ള പുത്തൻ വൈ സീരീസ് ഫോണായിരുന്നു ഇത്.
ഇപ്പോൾ ആമസോണിൽ ഫോണിന്റെ വില വെറും 20,999 രൂപയാണ്. ഈ വർഷത്തെ മികച്ച ഡീലുകളിലൊന്നാണ് ഇതെന്ന് പറയാം. ഫോണിന് ആമസോൺ പേ ICICI ബാങ്ക് കാർഡ് വഴി 629 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.
Also Read: Google Nano Banana 2 ഇനി എഐ ഭരിക്കും, ‘മിന്നൽ മുരളി’ വേഗത്തിൽ ഫോട്ടോ റെഡിയാക്കി തരും
ഇങ്ങനെ 20000 രൂപയ്ക്ക് അടുത്ത് ഫോണിന്റെ വില എത്തുന്നു. 19,800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോണിൽ ലഭ്യമാണ്. നിങ്ങൾക്ക് ഇഎംഐയിലൂടെ ഫോൺ പർച്ചേസ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ 738 രൂപയ്ക്ക് ഇത് വാങ്ങാം. വിവോ വൈ300 5ജി ഫോൺ നിലവിൽ ഫ്ലിപ്കാർട്ടിൽ ഔട്ട് ഓഫ് സ്റ്റോക്കാണ്.
നിങ്ങളുടെ അടുത്ത സ്മാർട്ട്ഫോണാകാൻ വിവോ വൈ300 5ജി മികച്ചതാണോ? ചിലർ ബാറ്ററിയും പ്രോസസറുമായിരിക്കും മികച്ചതാണോ എന്ന് നോക്കുന്നത്. മറ്റ് ചിലർക്ക് ഫോണിന്റെ ക്യാമറയാകാം. ഇതനുസരിച്ച് ഫോൺ വാങ്ങണമെങ്കിൽ അതിന്റെ ഗുണങ്ങളും പോരായ്മകളും അറിഞ്ഞ ശേഷം തീരുമാനിക്കാം.
വിവോ വൈ300 5ജി ഗുണങ്ങൾ: Sony IMX882 സെൻസർ ഉപയോഗിച്ചിരിക്കുന്ന ക്യാമറ സിസ്റ്റം മികച്ച പോർട്രെയിറ്റ് ഷോട്ടുകൾ ഉറപ്പുനൽകുന്നു. ചാർജിങ് ആണ് അടുത്ത നേട്ടം. ഈ വിലയിൽ 80W FlashCharge സപ്പോർട്ടുള്ളത് വിരളമാണ്. 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ മികച്ച വീഡിയോ സ്ട്രീമിംഗ് ഉറപ്പാക്കുന്നു. വിവോയുടെ പ്രീമിയം ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്.
പോരായ്മകൾ: ഗെയിമിങ് പ്രേമികളായ ജെൻ Z കിഡ്സുകൾക്ക് ഇത് അനുയോജ്യമല്ല. കാരണം ഇതിൽ സ്നാപ്ഡ്രാഗൺ 4 ജെൻ 2 എന്ന എൻട്രി-ലെവൽ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിലെ മറ്റൊരു പോരായ്മ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളാണ്.