Vivo Y19s 5G Launched: 10999 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി പുതുപുത്തൻ സ്മാർട്ഫോൺ എത്തി

Updated on 03-Nov-2025

വിവോ ഇന്ത്യയിലെ ബജറ്റ് സ്മാർട്ഫോൺ വിപണിയിലേക്ക് പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. 10999 രൂപയ്ക്ക് Vivo Y19s 5G ലോഞ്ച് ചെയ്തു. 10000 രൂപ മുതൽ 14000 രൂപയ്ക്ക് അകത്ത് വിലയാകുന്ന 5ജി സ്മാർട്ഫോൺ ആണ് ഇവ. 5ജി കണക്റ്റിവിറ്റിയും, 6000mAh പവർഫുൾ ബാറ്ററിയുമുള്ള ഫോണാണിത്. ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്ത ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും നോക്കാം.

Vivo Y19s 5G Price in India

മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ നിറങ്ങളിലാണ് വിവോ വൈ19എസ് ലോഞ്ച് ചെയ്തത്. ഇതിന് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. വിവോ വൈ19എസ് 5ജി 4ജിബി + 64ജിബി സ്റ്റോറേജിന് 10,999 രൂപയാണ് വില. 4ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയാകുന്നു. ടോപ്പ് എൻഡ് സ്മാർട്ഫോണിന് 13,499 രൂപയാണ് വില. ഇതിന് 6ജിബി + 128ജിബി സ്റ്റോറേജുണ്ട്.

ഇപ്പോൾ ഓഫ്‌ലൈൻ സ്റ്റോറുകളിൽ സ്മാർട്ഫോൺ ലഭ്യമാണ്. ഉടൻ തന്നെ ഓൺലൈൻ സ്റ്റോറിലും വിവോ വൈ19എസ് ലഭ്യമാകും.

Vivo Y19s 5G Specifications

സ്മാർട്ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് SGS, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനാണ്. MIL -STD-810H സർട്ടിഫിക്കേഷനാണിത്. ഇത് വിവോ ഫോണിനെ വീഴ്ചകളിൽ നിന്നും ഷോക്കുകളിൽ നിന്നും സംരക്ഷിക്കുന്നു. IP64 റേറ്റിങ്ങിലൂടെ പൊടി, ജല പ്രതിരോധിക്കുന്നു.

ഈ വിവോ ഹാൻഡ്സെറ്റിൽ 15W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6000mAh ബാറ്ററിയാണുള്ളത്. ഈ കരുത്തൻ സെല്ലാണ് രണ്ടാമത്തെ ഹൈലൈറ്റ്.

സ്മാർട്ഫോൺ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുള്ള ഫോണാണ്. എങ്കിലും microSD കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാം. ഇങ്ങനെ നിങ്ങൾക്ക് 2ടിബി വരെ സ്റ്റോറേജ് വിപുലീകരിക്കാനാകും. ഈ മൂന്ന് പ്രധാന ഫീച്ചറുകൾ കൂടാതെ സ്മാർട്ഫോണിന്റെ ക്യാമറ, ഡിസ്പ്ലേ പോലുള്ള ഫീച്ചറുകൾ നോക്കാം.

Also Read: 50MP ലെയ്‌ക ട്രിപ്പിൾ ക്യാമറ Xiaomi ബെസ്റ്റ് 5G Smartphone 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ Special ഓഫറിൽ!

വിവോ വൈ19എസ് 5ജിയുടെ പ്രത്യേകതകൾ ചുരുക്കത്തിൽ

  • 6.74-ഇഞ്ച് HD+ LCD സ്ക്രീനുണ്ട്. ഇതിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്.
  • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറുണ്ട്.
  • ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 സോഫ്റ്റ് വെയറാണുള്ളത്.
  • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) സപ്പോർട്ടുണ്ട്.
  • 13MP ക്യാമറ, 0.08MP സെക്കൻഡറി ക്യാമറയുണ്ട്.
  • ഫോണിന് മുൻവശത്ത് 5MP ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
  • സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുണ്ട്.
  • 5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകളുണ്ട്.
  • വൈ-ഫൈ 802.11 ac (2.4GHz + 5Ghz), ബ്ലൂടൂത്ത് 5.2, GPS/GLONASS/QZSS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.
  • ഇത് USB ടൈപ്പ്-C ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
  • 15W ചാർജിംഗിനുള്ള പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഇതിലുണ്ട്.
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :