Vivo X300 Pro
സാംസങ്ങിന്റെ ഫാൻ എഡിഷനും ആപ്പിളിന്റെ ഐഫോൺ 17 സീരീസും വന്നു കഴിഞ്ഞു. ഇനി വിവോയുടെ ഊഴമാണ്. Vivo X300 Pro എന്ന ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വലിയ കാത്തിരിപ്പില്ലാതെ ലോഞ്ച് ചെയ്യുകയാണ്. 200MP Zeiss ക്യാമറയുമായാണ് സ്മാർട്ഫോൺ പുറത്തിറക്കുക. ഈ വിവോ എക്സ്300 പ്രോയ്ക്ക് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും വിലയും നോക്കാം.
വിവോ എക്സ് 300 പ്രോ എന്ന ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വിവോ എക്സ് 300 ഫോണിനൊപ്പം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രോ സ്മാർട്ഫോണിന്റെ ഡിസ്പ്ലേ, ഡിസൈൻ, ക്യാമറ സ്പെസിഫിക്കേഷനുകളെ കുറിച്ച് ചില ടീസർ ഇതിനകം ഓൺലൈനിൽ പ്രചരിക്കുന്നു. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിന്റെ കൃത്യമായ സമയക്രമം, വില, സ്പെസിഫിക്കേഷനുകൾ എന്നിവയെ കുറിച്ച് ഇനിയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
വിവോ എക്സ് 300 പ്രോയ്ക്ക് ഇന്ത്യയിൽ ഏകദേശം 99,999 രൂപ വിലവരും. വിവോ എക്സ് 300, എക്സ് 300 പ്രോയും ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ലോഞ്ചുകളെ അടിസ്ഥാനമാക്കിയുള്ള തീയതിയാണിത്.
വിവോ എക്സ് 300 പ്രോയ്ക്ക് 6.78 ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഇതിലുണ്ടാകുക. മെലിഞ്ഞതും യൂണിഫോം ബെസലുകളുമുള്ള ഹാൻഡ്സെറ്റായിരിക്കും വിവോ എക്സ്300 പ്രോ. രണ്ട് ഫോണുകൾക്കും ഏറ്റവും നേർത്ത പോയിന്റുകളിൽ 7mm കനമായിരിക്കുമുള്ളത്.
ക്യാമറയിലേക്ക് വന്നാൽ വിവോയുടെ ഈ ഫ്ലാഗ്ഷിപ്പിലും നിങ്ങൾക്ക് Zeiss സപ്പോർട്ട് ലഭിക്കും. വിവോ എക്സ് 300, വിവോ എക്സ് 300 പ്രോ എന്നിവയ്ക്ക് 50 എംപി സെൽഫി ക്യാമറ നൽകുമെന്നാണ് സൂചന. വിവോ എക്സ് 300 പ്രോയിൽ 200 എംപി സീസ് എച്ച്പിബി താനോസ് പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സോണി എൽവൈടി -828 50 എംപി പ്രൈമറി ക്യാമറയും ഇതിലുണ്ടാകാൻ സാധ്യത ഏറെയാണ്.
മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റായിരിക്കും ഇതിൽ നൽകുക. X930 കോർ, ഇമ്മോർട്ടാലിസ്-ഡ്രേജ് ജിപിയുമായി ഇത് ബന്ധിപ്പിച്ചേക്കും. സ്മാർട്ഫോണിൽ 7,000 mAh ബാറ്ററിയും 90W ചാർജിങ് സപ്പോർട്ട് ഫീച്ചറും ലഭിച്ചേക്കും.