Vivo X200 FE എഡിഷനേക്കാൾ കേമൻ! ഈ New Vivo ഫോണിൽ 6200 mAh ബാറ്ററിയും ZEISS 50MP ട്രിപ്പിൾ ക്യാമറയും

Updated on 27-Jan-2026

പ്രീമിയം സെഗ്മെന്റിൽ ഒരു കിടിലൻ സ്മാർട്ട്ഫോണുമായി Vivo. മുമ്പിറങ്ങിയ വിവോ X200 FE എഡിഷനേക്കാൾ കേമനായ വിവോ എക്സ്100ടി ഫോണാണ് ഇപ്പോഴെത്തിയത്. പവർഫുൾ ബാറ്ററിയും, ZEISS 50MP Main ക്യാമറയുമുള്ള സ്റ്റൈലിഷ് സെറ്റാണിത്. X300 പരമ്പരയ്ക്ക് ശേഷം, വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ പുതിയ ഫോണിനെ കുറിച്ച് കൂടുതലറിയണ്ടേ?

Vivo X200T price in India

വിവോ X200ടി ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചിരിക്കുന്നു. രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. എന്നാൽ ഇവ രണ്ടിനും ഒരേ റാം കോൺഫിഗറേഷനാണുള്ളത്. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് സ്മാർട്ട് ഫോൺ ലഭിക്കും.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 59,999 രൂപയാകുന്നു. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 69,999 രൂപയുമാണ് വില.

ആക്സിസ്, എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ 5,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. സ്റ്റെല്ലാർ ബ്ലാക്ക്, സീസൈഡ് ലിലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുന്നതാണ്. ഫ്ലിപ്കാർട്ട്, വിവോയുടെ ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകൾ, കൂടാതെ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ വിൽപ്പന നടക്കും.

Vivo X200T Camera

ക്യാമറയുടെ കാര്യത്തിൽ വിവോ എക്സ്200ടിയിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ടാകും. OIS സപ്പോർട്ട് ചെയ്യുന്ന 50MP LYT702 മെയിൻ സെൻസറാണ് ഇതിലുള്ളത്. JN1 വൈഡ്-ആംഗിൾ ലെൻസും ഫോണിലുണ്ട്. കൂടാതെ 3x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50MP LYT 600 ടെലിഫോട്ടോ സെൻസറുമുണ്ട്. Zeiss ട്യൂൺ ചെയ്‌തിരിക്കുന്ന ക്യാമറയാണുള്ളത്. 32MP ഫ്രണ്ട് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

Vivo X200T Battery

90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. 6,200mAh ബാറ്ററിയാണ് ഈ സ്മാർട്ട് ഫോണിൽ നൽകുന്നത്.

Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?

വിവോ X200T ഡിസ്പ്ലേ, പ്രോസസർ

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് പാനലാണ് ഇതിലുണ്ടാകുക. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റും നൽകിയിരിക്കുന്നു. 12GB വരെ LPDDR5X അൾട്രായും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിലുണ്ട്.

ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, ലേസർ ഫോക്കസ് സെൻസർ, ഫ്ലിക്കർ സെൻസർ, ഡ്യുവൽ-കളർ ടെമ്പറേച്ചർ സെൻസറുകൾ ഇതിലുണ്ട്.

സോഫ്റ്റ്‌വെയർ രംഗത്ത്, വിവോ X200T ഒറിജിൻഒഎസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകൾ ഇതിൽ ലഭിക്കുന്നു. അതുപോലെ ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിലുണ്ടാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :