എന്താ ഒരു ഓഫർ! Zeiss 50MP ക്യാമറയുള്ള Vivo 5G ഫോൺ ഇനി മാസം 5000 രൂപയ്ക്ക്

എന്താ ഒരു ഓഫർ! Zeiss 50MP ക്യാമറയുള്ള Vivo 5G ഫോൺ ഇനി മാസം 5000 രൂപയ്ക്ക്

സ്മാർട്ട്‌ഫോൺ വിപണിയിലെ ക്യാമറാ രാജാക്കന്മാരായ വിവോയുടെ പ്രീമിയം ഫോൺ വിലക്കുറവിൽ വാങ്ങിക്കാം. Zeiss ടി കോട്ടിങ്ങിലുള്ള Vivo X200t വമ്പൻ വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ ഓഫറും, ബാങ്ക് ഇളവും, പ്രത്യേക കിഴിവും ചേർത്ത് വിവോ എക്സ്200ടി ഇപ്പോൾ വാങ്ങിക്കാം. 5,000 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള പ്രീമിയം ഡിസ്പ്ലേ ഇതിനുണ്ട്. ഈ വിവോ ഫോണിൽ 6,200mAh ബാറ്ററിയുടെ കരുത്തും വിവോ നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ 3000 രൂപ വരെയുള്ള ബാങ്ക് കിഴിവും ഫ്ലിപ്കാർട്ട് തരുന്നു. ഈ വിവോ എക്സ്200ടി 5ജിയുടെ വിലയും ഫീച്ചറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X200t Price, EMI Offer Flipkart

വിവോ എക്സ്200ടി 5ജിയുടെ 12ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 79999 രൂപയ്ക്കാണ് വിവോ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ട് ചെയ്തത്. ഈ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് 25 ശതമാനം കിഴിവിലൂടെ 59999 രൂപയാണ് ഇപ്പോൾ വിലയാകുന്നത്. പരിമിതകാല ഓഫറാണെങ്കിലും, പ്രീമിയം വിവോ 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാമെന്നതാണ് നേട്ടം.

ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 3000 രൂപ അധിക ഇളവ് നേടാം. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ വിവോ എക്സ്200ടി 5ജി 56999 രൂപയ്ക്ക് വാങ്ങിക്കാം.

52800 രൂപയുടെ എക്സ്ചേഞ്ച് ഡീൽ വിവോ എക്സ്200ടിയ്ക്ക് ലഭ്യമാണ്. 12 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 5000 രൂപയുടെ ഇഎംഐ ഓഫറാണ് വിവോ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

Also Read: 50MP ക്വാഡ് ക്യാമറയും 51 മണിക്കൂർ ബാക്കപ്പുള്ള 6500mAh ബാറ്ററിയും! Motorola Edge 70 Pro Plus എത്തി

വിവോ എക്സ്200ടി സവിശേഷതകൾ

ക്യാമറയ്ക്ക് പുറമെ വിവോ എക്സ്200ടി ഫോൺ മറ്റെന്തെല്ലാം ഫീച്ചറുകളിൽ കേമനാണെന്ന് നോക്കാം.

  • ഡിസ്പ്ലേ: 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണിൽ FHD+ റെസല്യൂഷൻ, 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ സ്ക്രീനിന് 5,000 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
  • ബാറ്ററി: വിവോ X200T യുടെ ഹൈലൈറ്റ് അതിശക്തനായ 6,200mAh ബാറ്ററിയാണ്. 44 മിനിറ്റിനുള്ളിൽ വിവോ സ്മാർട്ട് ഫോൺ 100 ​​ശതമാനം വരെ ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. 90W ഫ്ലാഷ്ചാർജ് വയർഡ് ചാർജിങ്, 40 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിൽ ലഭിക്കുന്നു.
  • ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200ടി. ഈ ഫോണിൽ ZEISS T കോട്ടിങ്ങുള്ള മൂന്ന് സെൻസറുകളാണ് പിൻവശത്തുള്ളത്. 50MP സോണി LYT702 OIS സെൻസറും, 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസും, 3x 50MP സോണി LYT600 ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്.
  • ഫ്രണ്ട് ക്യാമറ: വിവോ എക്സ്200ടിയിൽ 32MP സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഉപയോഗിച്ചിരിക്കുന്നത്.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC പ്രോസസറിലാണ് വിവോ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്.
  • ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിങ് ഈ വിവോ ഫോണിനുണ്ട്.
  • സോഫ്റ്റ് വെയർ: Origin OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിലാണ് വിവോ എക്സ്200ടി 5ജി പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile