ആമസോണിലില്ല, ഓഫർ ഫ്ലിപ്കാർട്ടിൽ! Vivo X200T 50MP ZEISS ട്രിപ്പിൾ ക്യാമറ ഓൾറൗണ്ടർ മാസം Rs 5000 ഗഡുവിൽ

ആമസോണിലില്ല, ഓഫർ ഫ്ലിപ്കാർട്ടിൽ! Vivo X200T 50MP ZEISS ട്രിപ്പിൾ ക്യാമറ ഓൾറൗണ്ടർ മാസം Rs 5000 ഗഡുവിൽ

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിൽ പേരെടുത്ത ZEISS ക്യാമറ Vivo X200T 5G കുറഞ്ഞ വിലയ്ക്ക് ലഭ്യം. പ്രൊഫഷണൽ ക്യാമറകളോട് കിടപിടിക്കുന്ന 50MP ZEISS ട്രിപ്പിൾ ക്യാമറയുള്ള 5ജി ഫോണാണിത്. മികച്ച പ്രോസസറും ദീർഘനേരം നിൽക്കുന്ന ബാറ്ററിയുമുള്ള വിവോ 5ജി ആമസോണിൽ ലഭ്യമല്ല. ഫ്ലിപ്കാർട്ടിൽ വിവോ X200T 5ജിയ്ക്ക് മാസം വെറും 5,000 രൂപയുടെ ഇഎംഐയും കിടിലൻ എക്സ്ചേഞ്ച്, ബാങ്ക് കിഴിവുകളും ലഭിക്കും. വിവോയുടെ ഈ പ്രീമിയം ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളും ഓഫർ വിവരങ്ങളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo X200T 5G Price Deal Flipkart

12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഈ വിവോ ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് 25 ശതമാനം കിഴിവ് കൊടുത്തിരിക്കുന്നു.

വിവോ എക്സ്100ടി 5ജിയുടെ ഫ്ലിപ്കാർട്ടിലെ വില 59999 രൂപയാണ്. ഇതിന് 3000 രൂപയുടെ ബാങ്ക് ഇളവും ഫ്ലിപ്കാർട്ട് തരുന്നു. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താം.

10000 രൂപയോളം ഇളവ് വിവോ X200T 5ജിയ്ക്ക് ലഭിക്കുന്നു. ഇങ്ങനെ പ്രീമിയം ഫ്ലാഗ്ഷിപ്പിന് 44,450 രൂപയ്ക്ക് സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 3000 രൂപയുടെ ബാങ്ക് ഇളവ് ചേർത്താൽ 41000 രൂപയ്ക്ക് വിവോ 5ജി വാങ്ങാം.

ഇതിന് 12 മാസത്തേക്കുള്ള അത്യാകർഷകമായ ഇഎംഐ ഡീലും ലഭിക്കുന്നു. 5000 രൂപയുടെ ഇഎംഐ ഓഫറാണ് വിവോ X200T 5ജിയ്ക്ക് ഫ്ലിപ്കാർട്ട് തരുന്നത്. 50എംപി ട്രിപ്പിൾ ക്യാമറയ്ക്കായി ഫ്ലിപ്കാർട്ട് തരുന്നത് പരിമിതകാലത്തേക്കുള്ള ഓഫറാണ്.

Also Read: Samsung Galaxy S26 Series നേരിട്ട് വാങ്ങാം ഇന്ന് മുതൽ, 10 മിനിറ്റ് ഡെലിവറിയും Rs 20,000 വരെ എക്സ്ചേഞ്ച് ബോണസും!

വിവോ X200T 5ജി സവിശേഷതകൾ

അത്യാധുനികമായ ഗെയിമിംഗ് പ്രോസസറും മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളുമുള്ള ഫോണാണിത്. 6,200mAh ബാറ്ററിയുടെ കരുത്തും ഈ വിവോ X200T ഫോണിന് ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.

Vivo X200T
  1. ഡിസ്പ്ലേ: 6.67 ഇഞ്ച് അമോലെഡ് പാനലുള്ള സ്മാർട്ട് ഫോണിന് 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്.
  2. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റിന്റെ മികച്ച പെർഫോമൻസ് ഇതിലുണ്ട്. 12GB വരെ LPDDR5X അൾട്രായും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിൽ ജോഡിയാക്കിയിരിക്കുന്നു.
  3. ബാറ്ററി: 6,200mAh ബാറ്ററിയുള്ള ഫോണാണ് വിവോ എക്സ്200ടിയിലുള്ളത്. ഇത് 90W വയേർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
  4. ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിങ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്.
  5. ക്യാമറ: 50 മെഗാപിക്സൽ Zeiss ട്യൂൺഡ് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഈ ഫോണിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP LYT702 മെയിൻ സെൻസർ ഇതിലുണ്ട്. ZEISS സപ്പോർട്ടുള്ള 50MP LYT 600 ടെലിഫോട്ടോ സെൻസറും, 50MP Samsung JN1 വൈഡ്-ആംഗിൾ ലെൻസും ക്യാമറ സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഈ വിവോ ഫോണിൽ 32MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo