ആമസോണിൽ മാത്രമായി Vivo ഫ്ലാഗ്ഷിപ്പ് Limited Time Offer; 200MP പെരിസ്കോപ്പ് ക്യാമറയും 6000mAh പവർഫുൾ ബാറ്ററിയും

Updated on 14-Feb-2026

Vivo ആരാധകർക്കായി ഒരു കിടിലൻ ഓഫറാണ് Amazon India പ്രഖ്യാപിച്ചിരിക്കുന്നത്. 200MP പെരിസ്കോപ്പ് ക്യാമറയും 6000mAh പവർഫുൾ ബാറ്ററിയുമുള്ള വിവോ എക്സ്200 പ്രോ ഫോണിനാണ് ഇളവ്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ 77000 രൂപ റേഞ്ചിൽ വാങ്ങാനാകും. ആമസോൺ അത്യാകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും വിവോ സ്മാർട്ട്ഫോണിന് നൽകുന്നു. വിവോ എക്സ്200 പ്രോയുടെ സവിശേഷതയും വാലന്റൈൻസ് ഡേ പ്രമാണിച്ചുള്ള ഓഫറും താഴെ കൊടുക്കുന്നു.

vivo X200 Pro 5G Amazon India Deal

16ജിബി റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ആമസോൺ ഇന്ത്യയിൽ ഓഫർ. ഇതൊരു പരിമിതകാല ഓഫറാണ്. ഇന്ന് വാലന്റൈൻസ് ഡേ പ്രമാണിച്ചുള്ള വിലക്കിഴിവാണിത്.

ഫ്ലിപ്കാർട്ടും മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോണിന് 90000 രൂപയ്ക്ക് മുകളിൽ വിലയാകും. ആമസോൺ വിവോ എക്സ്200 പ്രോ വിൽക്കുന്നത് 78,900 രൂപയ്ക്കാണ്. ഇതിന് 1500 രൂപയുടെ ബാങ്ക് ഇളവ് ഇപ്പോൾ ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാൽ ഈ കിഴിവ് പ്രയോജനപ്പെടുത്താനാകും.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

35950 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഈ ഹാൻഡ്സെറ്റിന് ലഭ്യമാണ്. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ ക്വാളിറ്റിയും മോഡലും പഴമയും അനുസരിച്ച് ഈ വിലയിൽ വ്യത്യാസം വരുന്നു. വിവോ എക്സ്200 പ്രോയ്ക്ക് 2,774 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു.

വിവോ എക്സ്200 പ്രോ 5ജി ക്യാമറ ഫീച്ചർ

ട്രിപ്പിൾ ക്യാമറയുള്ള ഫോണാണ് വിവോയുടെ എക്സ്200 പ്രോ. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാ-വൈഡ് ക്യാമറയും 200MP പെരിസ്കോപ്പ് ക്യാമറയും ഇതിനുണ്ട്. ഫോണിലെ 50എംപി പ്രൈമറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത് Sony LYT-818 സെൻസറാണ്.

Zeiss സപ്പോർട്ട് ചെയ്യുന്ന ലെൻസുകളാണ് പിൻവശത്തെ മൂന്ന് ക്യാമറയിലുമുള്ളത്. ടെലിഫോട്ടോ ഹൈപ്പർസൂം, ടെലിഫോട്ടോ മാക്രോ, ടെലിഫോട്ടോ പോർട്രെയ്റ്റ്, ടെലിഫോട്ടോ നൈറ്റ്സ്കേപ്പുകൾ, ടെലിഫോട്ടോ സൺസെറ്റ് പോലുള്ള ഫീച്ചറുകൾ ഫോൺ പിന്തുണയ്ക്കുന്നു.

വിവോ എക്സ്200 പ്രോയുടെ ക്യാമറയിലെ മറ്റൊരു സവിശേഷത 120fps-ൽ 4K റെക്കോർഡിങ് സാധ്യമാണ്. 30fps-ൽ 8K വീഡിയോ റെക്കോഡിങ്ങും സാധ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 32MP റെസല്യൂഷനുള്ള ക്യാമറയാണ് സെൽഫി പ്രേമികൾക്കായി ഫോണിന് മുൻവശത്ത് നൽകിയിട്ടുള്ളത്.

vivo X200 Pro 5G Key Features

  1. 6.78-ഇഞ്ച് ഡിസ്പ്ലേ സപ്പോർട്ട് വിവോ എക്സ്200 പ്രോ 5ജിയിലുണ്ട്. ഇതിന് 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഇത് പിന്തുണയ്ക്കുന്നു. ഫോൺ സ്ക്രീനിന് ആർമർ ഗ്ലാസ് LTPO AMOLED സ്‌ക്രീനുണ്ട്.
  2. 6000mAh ബാറ്ററിയാണ് വിവോ എക്സ്200 പ്രോയിലുള്ളത്. 90W ഫാസ്റ്റ് ചാർജിംഗ് വിവോ 5ജി പിന്തുണയ്ക്കുന്നു. ഇത് വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
  3. മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറാണ് വിവോയുടെ എക്സ്200 പ്രോ 5ജിയിലുള്ളത്.
  4. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫോണാണ് വിവോ എക്സ്200 പ്രോ.
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :