ആമസോണിൽ സ്റ്റോക്കില്ല, ഫ്ലിപ്കാർട്ടിൽ ZEISS 50MP ട്രിപ്പിൾ സെൻസർ vivo X100 Pro ധമാക്ക ഓഫറിൽ!

ആമസോണിൽ സ്റ്റോക്കില്ല, ഫ്ലിപ്കാർട്ടിൽ ZEISS 50MP ട്രിപ്പിൾ സെൻസർ vivo X100 Pro ധമാക്ക ഓഫറിൽ!

ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട Vivo X100 Pro ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സുവർണാവസരം. പ്രൊഫഷണൽ ക്യാമറകളോട് കിടപിടിക്കുന്ന ZEISS 50MP ട്രിപ്പിൾ സെൻസർ ഉൾപ്പെടുന്ന വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഉൾപ്പെട്ട ഫോണാണിത്. മികച്ച പ്രോസസ്സറും അതിവേഗ ചാർജിംഗും ഒത്തുചേരുന്ന, ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന വിവോ എക്സ്100 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിലാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

നിലവിൽ ആമസോൺ പോലുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകളിൽ ഈ മോഡൽ സ്റ്റോക്ക് ഔട്ട് ആയിരിക്കുന്നു. എന്നാൽ ഫ്ലി്പ്കാർട്ടിൽ ഇതിന് 55000 രൂപയാണ് വില. ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകൾ സ്മാർട്ട് ഫോണിന് ലഭ്യമാണ്. വിവോ എക്സ്100 പ്രോ ഫ്ലിപ്കാർട്ടിൽ അതിവേഗം വിറ്റുതീരാറുള്ളതിനാൽ, ഓഫർ വിട്ടുകളയാതെ പെട്ടെന്ന് വാങ്ങുന്നതാണ് ബുദ്ധി. വിവോയുടെ മുൻനിര മോഡലുകളിൽ ഉൾപ്പെട്ട ഫോണിന്റെ ക്യാമറ വിസ്മയത്തെക്കുറിച്ചും ഫ്ലിപ്കാർട്ടിലെ ബമ്പർ ഓഫറിനെ കുറിച്ചും കൂടുതലറിയാം.

Vivo X100 Pro Flipkart Offer

16GB റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 96,999 രൂപയുടെ വിവോ എക്സ്100 പ്രോ ആമസോണിൽ നിലവിൽ സ്റ്റോക്കില്ല. ഫ്ലിപ്കാർട്ടിൽ ഈ ആർട്ടിക്കിൾ എഴുതുന്ന സമയത്ത് 59,999 രൂപയാണ് വില. ഇത് പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.

വിവോ എക്സ്100 പ്രോയ്ക്ക് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ അധിക ഇളവ് ലഭ്യമാണ്. 3000 രൂപയുടെ ബാങ്ക് കിഴിവാണ് വിവോ എക്സ്100 പ്രോയ്ക്ക് അനുവദിച്ചിരിക്കുന്നത്. 56999 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. 24 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീലും വിവോ എക്സ്100 പ്രോയ്ക്ക് ലഭ്യമാണ്. ഇങ്ങനെ 2945 രൂപയുടെ ഇഎംഐ ഓഫർ ഫ്ലിപ്കാർട്ട് തരുന്നു.

vivo X100 Pro ZEISS 50MP Main Camera Phones

വിവോ എക്സ്100 പ്രോ സവിശേഷതകൾ

വിവോ എക്സ് 100 പ്രോ 6.78 ഇഞ്ച് LTPO കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റുള്ളതിനാൽ ഹാൻഡ്സെറ്റിന് സുഗമമായ സ്‌ക്രോളിംഗുണ്ട്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് വിവോ എക്സ്100 പ്രോയിലുള്ളത്. ഇതിന് 16 ജിബി വരെ റാമും 512 ജിബി യുഎഫ്‌എസ് 4.0 സ്റ്റോറേജ് സപ്പോർട്ടുമുണ്ട്.

Also Read: ഇത്ര കുറഞ്ഞ വിലയോ! 5500mAh ബാറ്ററിയുള്ള Vivo T4 Ultra ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ ഡിസ്‌കൗണ്ടിൽ

ഇമേജിംഗിലേക്ക് വന്നാൽ വിവോ എക്സ് 100 പ്രോയിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. 50 എംപി റെസല്യൂഷനുള്ളതാണ് ഫോണിലെ മൂന്ന് ക്യാമറകളും. ZEISS ഒപ്റ്റിക്സുമായി ട്യൂൺ ചെയ്ത 1 ഇഞ്ച് ക്ലാസ് സോണി IMX989 മെയിൻ സെൻസർ ഇതിലുണ്ട്. ഇതിൽ അൾട്രാവൈഡ് ലെൻസ്, OIS സപ്പോർട്ടുള്ള ടെലിഫോട്ടോ യൂണിറ്റും ഉൾപ്പെടുന്നു.

വിവോ എക്സ്100 പ്രോയുടെ മുൻവശത്ത് 32 എംപി ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നത്.

ഈ വിവോ ഫോണിന് 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇതിന് വയർലെസ് ചാർജിംഗിന് പിന്തുണയുമുണ്ട്. ഇതിനായി സ്മാർട്ട് ഫോണിൽ 5,400 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 സോഫ്റ്ര് വെയറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo