Amazon സ്പെഷ്യൽ ഓഫറിലൂടെ സ്റ്റൈലിഷ് Vivo 5G കുറഞ്ഞ വിലയ്ക്ക് ലഭ്യം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയാണെങ്കിലും ആമസോണിൽ ഇപ്പോൾ 38 ശതമാനം ഫ്ലാറ്റ് കിഴിവിലാണ് വിവോ എക്സ്100 പ്രോ വിൽക്കുന്നത്. ഈ അവസരം മിസ്സാക്കിയാൽ നിങ്ങൾക്ക് നഷ്ടമാക്കുന്നത് ഒരു ഫ്ലാഗ്ഷിപ്പാണ്.
96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോൺ 38 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നു. 5400mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഈ വിവോയിലുള്ളത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ സ്റ്റോക്ക് ഫ്ലിപ്കാർട്ടിൽ കാലിയായി.
എന്നാൽ ആമസോണിൽ ഇതിന്റെ ഓഫറിലെ വില 59,999 രൂപ മാത്രമാണ്. എന്നുവച്ചാൽ 37000 രൂപയാണ് ലോഞ്ച് വിലയിൽ നിന്ന് കുറച്ചിരിക്കുന്നത്.
Also Read: Aadhaar Update: ആധാറിൽ മാറ്റം, മലയാളി വികസിപ്പിച്ച ‘ഉദയ്’ ഇനി നിങ്ങളെ സഹായിക്കും!
ഇത് പരിമിതകാലത്തേക്കുള്ള ഡീലാണ്. ആമസോണിൽ 1500 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റിനാണ് ഈ ഓഫർ.
51,950 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ മാറ്റി വാങ്ങുമ്പോൾ വിവോ ഫോൺ 50000 രൂപ റേഞ്ചിൽ സ്വന്തമാക്കാവുന്നതാണ്.
2,109 രൂപയുടെ ഇഎംഐ ഡീലും വിവോ എക്സ്100 പ്രോയ്ക്ക് ലഭ്യമാണമ്. മികച്ച ക്യാമറയും, ഫോട്ടോഗ്രാഫി എക്സ്പീരിയൻസും വേണ്ടവർക്ക് വിവോ എക്സ്100 പ്രോ കുറഞ്ഞ വിലയ്ക്ക് തന്നെ വാങ്ങാം.
6.78 ഇഞ്ച് എൽടിപിഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. വിവോ എക്സ് 100 പ്രോ 5 ജിയുടെ ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിൽ മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ എക്സ് 100 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. ZEISS- ട്യൂൺ ചെയ്ത 50MP സോണി IMX989 സെൻസർ നൽകിയിരിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണിത്. 50MP വൈഡ് ആംഗിൾ ക്യാമറയും, OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 100W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്നു. അതിവേഗ ചാർജിങ്ങിനെ പിന്തുണയ്ക്കാനായി 5,400 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്.