ZEISS ട്യൂൺ ചെയ്ത ഫോട്ടോഗ്രാഫിയുള്ള Vivo 5G പ്രീമിയം സെറ്റിന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചു. 63,999 രൂപ വിലയാകുന്ന 12ജിബി, 256 GB സ്റ്റോറേജ് ഹാൻഡ്സെറ്റിനാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ 10000 രൂപയ്ക്ക് മുകളിൽ വിലക്കിഴിവ് ലഭ്യമാണ്. മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ വിലയിൽ Vivo X100 5G ലഭിക്കില്ല.
വിവോ എക്സ്100 5G നിലവിൽ 52,980 രൂപയ്ക്ക് വിൽക്കുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ആസ്റ്ററോയിഡ് ബ്ലാക്ക് കളർ വിവോയ്ക്കാണ് ഡിസ്കൌണ്ട്. സ്മാർട്ഫോണിന്റെ ലോഞ്ച് വിലയായ 63,999 രൂപയിൽ നിന്ന് 10,010 രൂപയുടെ ഡിസ്കൌണ്ടാണുള്ളത്. ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 750 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 52,130 രൂപയ്ക്ക് സ്മാർട്ഫോൺ സ്വന്തമാക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ വാങ്ങുന്നവർക്ക് 4,000 രൂപ വരെ 5% ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് വിവോ എക്സ്100 5ജിയ്ക്കായി പ്രതിമാസം 1,863 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും തരുന്നുണ്ട്.
വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ പേരുകേട്ട ഹാൻഡ്സെറ്റാണിത്. പ്രീമിയം എക്സ്പീരിയൻസും, മികച്ച ക്യാമറ അനുഭവവും ഇതിൽ ഉറപ്പിക്കാം.
6.78 ഇഞ്ച് വലുപ്പമുള്ള 1.5K AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലേയ്ക്കുണ്ട്. ZEISS ഒപ്റ്റിക്സുമായി സഹകരിച്ചാണ് വിവോ X100 5G ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഹാൻഡ്സെറ്റാണിത്.
സോണി IMX920 ലെൻസുള്ള, OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഇതിൽ 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന, 3x ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ ലെൻസാണിത്. 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ഇതിൽ ഉൾപ്പെടുന്നു. 32MP ഫ്രണ്ട് ക്യാമറാണ് വിവോ എക്സ്100 5ജിയ്ക്കുള്ളത്.
5000 mAh ബാറ്ററിയാണ് വിവോ X100-ൽ ഉള്ളത്. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 9300 പ്രോസസ്സറാണ് വിവോ X100-ന് കരുത്ത് തരുന്നത്. ഇത് ഫാസ്റ്റ് പെർഫോമൻസിനും ഗെയിമിംഗ് പ്രകടനത്തിനും നല്ലതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 സോഫ്റ്റ് വെയറാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. മികച്ച ഡ്യൂറബിലിറ്റിയിൽ IP68 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണിത്.
Also Read: UPI New Rule: ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങൾ, Balance Check, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിന് പരിധി