Vivo V80 Series വരുന്നു; 50MP Zeiss ടെലിഫോട്ടോ ക്യാമറയും 7200mAh ബാറ്ററിയും

Vivo V80 Series വരുന്നു; 50MP Zeiss ടെലിഫോട്ടോ ക്യാമറയും 7200mAh ബാറ്ററിയും

ക്യാമറയ്ക്കും പെർഫോമൻസിനും ബാറ്ററിയ്ക്കും പേരുകേട്ട Vivo V80 Series ഉടൻ ഇന്ത്യയിൽ എത്തുന്നു. Zeiss സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ക്യാമറയുള്ള വിവോ സ്മാർട്ട് ഫോണാണിത്. 7200mAh ബാറ്ററി, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും, 90 വാട്ട് ചാർജിങ്ങുമുള്ള വിവോ വി80 സീരിസ് അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഓഗസ്റ്റ് പകുതിയോടെ സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്നാണ് വിവരം.

Digit.in Survey
✅ Thank you for completing the survey!

പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച വിവോ S60 സീരീസിന്റെ റിബ്രാൻഡ് വേർഷനാകും വിവോ വി80. ഫെബ്രുവരിയിൽ ഇറങ്ങിയ വിവോ വി70 സീരീസിന്റെ മുൻഗാമിയാണ് വിവോ വി80. ഈ പുതിയ സ്മാർട്ട് ഫോണിന്റെ ലോഞ്ച് തീയതി, വില, സ്പെസിഫിക്കേഷനുകൾ അറിയാം.

Vivo V80 series

വിവോ വി70 40000 രൂപയ്ക്കും 50000 രൂപയ്ക്കും ഇടയിലുള്ള ഫോണായിരുന്നു. വരാനിരിക്കുന്ന വിവ V80 സീരീസിന് 50,000 മുതൽ 60,000 രൂപ വരെയാകും വിലയാകുന്നത്. എന്നുവച്ചാൽ ജനപ്രിയമായ പ്രീമിയം വിവോ മോഡലിന് ഇത്തവണ കമ്പനി വില കൂട്ടാനാണ് സാധ്യത. ഓപ്പോ റെനോ 16 സീരീസുകളുടെ അടുത്ത് വിവോ വി80 ഫോണുകൾക്കും വിലയായേക്കും.

Also Read: ആരാധകരേ ശാന്തരാകുവിൻ! Nothing Phone 4b എത്തി, Snapdragon ചിപ്പും 6000mAh ബാറ്ററിയും

വിവോ വി80 സീരീസ് എന്തൊക്കെ ഫീച്ചറുകൾ പ്രതീക്ഷിക്കാം?

  • ഡിസ്പ്ലേ: 6.59 ഇഞ്ച് 1.5K ഫ്ലാറ്റ് ഡിസ്‌പ്ലേയിലാണ് വിവോ വി80 സീരീസ് ലോഞ്ച് ചെയ്യുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് ഉൾപ്പെടുത്തിയേക്കും. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, സ്ക്രോളിംഗ് എന്നിവയും സ്മാർട്ട് ഫോണിൽ സ്മൂത്തായിരിക്കും.
  • പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള Snapdragon 7 Gen 4 ചിപ്സെറ്റായിരിക്കും ഇതിലുണ്ടാകുക. മികച്ച പെർഫോമൻസിനും മൾട്ടിടാസ്കിംഗിനും ഇത് പ്രയോജനകരമാകും.
  • ബാറ്ററി: 7200mAh ബാറ്ററിയും ഈ വിവോ ഫോണിനുണ്ട്. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.
  • ക്യാമറ: ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി സെൻസറും, 8MP അൾട്രാ വൈഡ് ക്യാമറയും, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP Zeiss ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാകും. സ്മാർട്ട് ഫോണിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയും കൊടുത്തേക്കും.
  • മറ്റ് ഫീച്ചറുകൾ: 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ട് ഫോണാണിത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഇതിന് IP68/IP69 റേറ്റിംഗുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile