എത്തി മക്കളേ! സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ക്യാമറയിൽ പുലിയാകാൻ Vivo V70 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിഡ്-റേഞ്ച് വിലയിൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഫോണാണിത്. അതിശയിപ്പിക്കുന്ന 7000mAh ബാറ്ററിയും 200MP മെയിൻ ക്യാമറയുമുണ്ട്. സാധാരണയായി പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന 200MP മെയിൻ ക്യാമറയാണ് വിവോ ഫാൻ എഡിഷൻ ഫോണിൽ നൽകിയത്. 7000mAh പവറുള്ളതിനാൽ ബാറ്ററിയുടെ കാര്യത്തിലും വിവോ വിട്ടുവീഴ്ച നടത്തിയില്ല. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ രണ്ടു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ബാക്കപ്പ് ഇതിൽ ഉറപ്പിക്കാം.
പ്രീമിയം ഡിസൈനും 5G കരുത്തും ഒത്തുചേർന്ന സ്മാർട്ട് ഫോണിന്റെ വിലയും ബാക്കി വിശേഷങ്ങളും വിശദമായി അറിയാം.
Vivo V70 FE Price India
വിവോ V70 FE മൂന്ന് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിൽ നോർത്തേൺ ലൈറ്റ് പർപ്പിൾ, മൂൺഷൈൻ ബ്ലൂ, പർപ്പിൾ വേരിയന്റുകളാണുള്ളത്. പർപ്പിൾ കളറിലുള്ള വിവോയുടെ പ്രത്യേകത കുറഞ്ഞ വെളിച്ചത്തിൽ തിളങ്ങുമെന്നതാണ്.
വിവോ V70 FE മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്.
ഏപ്രിൽ 7 മുതലാണ് വിവോ വി70 എഫ്ഇയുടെ വിൽപ്പന. ഫ്ലിപ്കാർട്ട്, ആമസോൺ, വിവോയുടെ ഔദ്യോഗിക സ്റ്റോർ വഴി ഓൺലൈനായി സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
Vivo V70 FE
വിവോ വി70 എഫ്ഇ സവിശേഷതകൾ
ക്യാമറയിലും ബാറ്ററിയിലും പുലിയായ സ്മാർട്ട് ഫോൺ ആണ് വിവോ പുറത്തിറക്കിയത്. വിവോ വി70, വിവോ വി70 ലൈറ്റിനേക്കാൾ വലിയ ബാറ്ററിയാണ് ഈ ഫാൻ എഡിഷനിലുള്ളത്. 7.6mm കനവും 200 ഗ്രാം ഭാരവുമാണ് ഫോണിനുള്ളത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.
ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണ് വിവോ V70 FE. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള ഫോണാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1,900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. സ്റ്റാൻഡേർഡ് V70 നേക്കാൾ വലിയ സ്ക്രീനാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
ബാറ്ററി: വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിൽ 7,000mAh ബാറ്ററി നൽകിയിരിക്കുന്നു. 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന കരുത്തൻ ബാറ്ററിയാണിത്.
ക്യാമറ: വിവോ V70 FE ഡ്യുവൽ ക്യാമറയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ടെലിഫോട്ടോ ക്യാമറ ഇല്ലെങ്കിലും, വ്യത്യസ്ത ഷോട്ടുകൾക്ക് 23mm, 35mm, 50mm, 85mm എന്നിങ്ങനെ ഒന്നിലധികം ഫോക്കൽ ലെങ്ത് സപ്പോർട്ട് ലഭിക്കുന്നു.
200MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും പിന്തുണയ്ക്കുന്ന ഫോണാണിത്. മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും f/1.88 അപ്പേർച്ചറും സപ്പോർട്ടും ലഭിക്കുന്നു. വിവോ വി70 FE ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുമുണ്ട്. ഇമേജ് പ്രോസസ്സിംഗിനായി AI മാജിക് വെതർ, AI ഫ്ലോറൽ ഇഫക്റ്റ് എന്നിങ്ങനെയുള്ള എഐ ഫീച്ചറുകൾ ഫോണിനുണ്ട്.
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. LPDDR5X RAM, UFS 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്ന ചിപ്സെറ്റാണിത്. ഫോണിന്റെ ചൂട് നിയന്ത്രിക്കാൻ വിവോ ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.