Vivo V70, Vivo V70 Elite Leaks
കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും ചേർന്ന് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു. വിവോ വി60 സീരീസിന്റെ വിജയത്തിന് ശേഷം Vivo V70, Vivo V70 Elite ആണ് വരുന്നത്. ഇതാദ്യമായാണ് ഒരു സെലിബ്രിറ്റി ദമ്പതി ഒരുമിച്ച് സ്മാർട്ട് ഫോൺ അംബാസിഡറായി വരുന്നത്.
ഇതുമാത്രമല്ല പ്രത്യേകത, മികച്ച ക്യാമറയും പ്രോസസറും ഡിസൈനുമുള്ള ഫോണാണിത്. ഇപ്പോഴിതാ വിവോ വി70 സീരീസ് ലോഞ്ച് തീയതിയും കമ്പനി പുറത്തുവിട്ടു. 2026 ഫെബ്രുവരി 19 ന് വിവോ വി70, വിവോ വി70 എലൈറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
വിവോ വി70 സീരീസിൽ 50MP Zeiss നൈറ്റ് ടെലിഫോട്ടോ ക്യാമറ കൊടുക്കും. 100x ഡിജിറ്റൽ സൂം, 3എക്സ് ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ ലെൻസായിരിക്കും ഇത്. 50MP Sony IMX766 പ്രൈമറി സെൻസറും വിവോ വി70 സീരീസിലുണ്ടാകും. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ ഒഐഎസ് സപ്പോർട്ട് ലഭിക്കും.
60fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യും. മുൻ വി-സീരീസ് ഫോണുമായി നോക്കിയാൽ പ്രോ-ലെവൽ പോർട്രെയിറ്റ് പെർഫോമൻസ് വിവോ വി70 സീരീസിലുണ്ടാകും. ഇതിൽ കൂടുതൽ ക്വാളിറ്റി നൽകുന്നതിന് AI ഫോട്ടോഗ്രാഫി സപ്പോർട്ട് ചെയ്യും. 50,000 രൂപയിൽ താഴെ വിലയാകുന്ന ഫോണായിരിക്കും വിവോ വി70, വി70 എലൈറ്റ്.
വിവോ V70 എലൈറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 SoC നൽകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വിവോ V60 സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC പ്രോസസറിലാണ് പുറത്തിറക്കിയത്. ഇതിനേക്കാൾ മികച്ച പ്രോസസറാകും പുതിയ ഫോണിൽ കൊടുക്കുന്നത്. ഈ ഫോണുകൾ വിവോയുടെ ഏറ്റവും പുതിയ കസ്റ്റം ആൻഡ്രോയിഡ് സ്കിൻ, ഒറിജിൻഒഎസ്, ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കും.
More From Digit: Gold Price Update: ഇന്നത്തെ സ്വർണ വില ആശ്വാസം, കുറഞ്ഞത് 12520 രൂപ
രണ്ട് സ്മാർട്ട്‌ഫോണുകളുടെയും ഡിസൈനെ കുറിച്ച് ചില സൂചനകളുണ്ട്. കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ബ്രാൻഡ് അംബാസഡർമാരായി വിവോയ്ക്കൊപ്പം നിൽക്കുന്ന പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇതിൽ സ്മാർട്ട്‌ഫോണിന്റെ പിൻ ഭാഗത്തെ ഡിസൈൻ എടുത്തുകാണിക്കുന്നുണ്ട്.
ഇതിൽ ക്യാമറ ഐലൻഡിന് പകരമായി പുതിയ ചതുര ക്യാമറ മൊഡ്യൂളാകും നൽകുന്നത്. വളഞ്ഞ വശങ്ങൾക്ക് പകരം പരന്ന എഡ്ജുകൾ ഈ ഫോണിൽ കൊടുത്തേക്കും. വിവോ വി70 സീരീസ് ചുവപ്പ് നിറത്തിലാകും ലോഞ്ച് ചെയ്യുന്നത്.