Special Deal: 10000 രൂപ വില കുറച്ച് Vivo 5G, 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും 6500 mAh ബാറ്ററിയും

Special Deal: 10000 രൂപ വില കുറച്ച് Vivo 5G, 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും 6500 mAh ബാറ്ററിയും

മലയാളികളുടെ പ്രിയപ്പെട്ട ഫോണുകളിലൊന്നായ Vivo V60 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം. പ്രീമിയം ക്യാമറ ഫീച്ചറുകളും കരുത്തുറ്റ ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഡീലാണ്. 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

ആമസോൺ ഇന്ത്യയിലാണ് ഫോണിന്റെ കിഴിവ്. ആകർഷകമായ ക്യാഷ്ബാക്ക്, ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. വിവോ വി60 5ജിയുടെ കൂടുതൽ സവിശേഷതകളും ഓഫർ വിശദാംശങ്ങളും താഴെ വായിക്കാം.

Vivo V60 5G Amazon Deal

മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളേക്കാൾ മികച്ച വിലക്കിഴിവ് ആമസോൺ തരുന്നു. 12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ 10000 രൂപയോളം ഇളവ് ഇതിന് ലഭ്യമാണ്. 45,999 രൂപയുടെ വിവോ വി60 5ജി ആമസോണിൽ 35,690 രൂപയ്ക്ക് വാങ്ങിക്കാം. 33600 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.

മികച്ച ഫോട്ടോഗ്രാഫി, പോർട്രെയ്റ്റുകൾ, മറ്റ് ZEISS സംയോജിത സവിശേഷതകൾ എന്നിവയ്‌ക്കായി ഡിസൈൻ ചെയ്ത ക്യാമറ സ്മാർട്ട്‌ഫോണാണിത്. ആമസോൺ ട്രിപ്പിൾ ക്യാമറ മിഡ് റേഞ്ച് ഫോണിന് 1070 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും തരുന്നു. നിങ്ങൾക്ക് ഇഎംഐയിലും സ്മാർട്ട് ഫോൺ ലഭ്യമാണ്. 1255 രൂപയുടെ ഇഎംഐ ഡീലാണ് ആമസോൺ തരുന്നത്. മൂൺലൈറ്റ് ബ്ലൂ നിറത്തിലാണ് വിവോ വി60 5ജി വിൽക്കുന്നത്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.

Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു

വിവോ വി60 5ജി സവിശേഷതകൾ

ക്യാമറയിൽ മാത്രമല്ല ആകർഷകമായ ഡിസൈൻ, മികച്ച ബാറ്ററി ലൈഫ്, AI- പവർഡ് ഫീച്ചറുകളിലും ഈ വിവോ ഫോൺ മികച്ചതാണ്. വിവോ വി60 5ജിയുടെ ഡിസ്പ്ലേ, ക്യാമറ പോലുള്ള ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ: മിനുസമാർന്നതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. 120Hz റിഫ്രഷ് റേറ്റും 5000nits വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. 6.77 ഇഞ്ച് ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയിലാണ് വിവോ വി60 5ജി പുറത്തിറക്കിയത്.
  2. ക്യാമറ: മികച്ച ഫോട്ടോഗ്രാഫിയ്ക്കായി ഇതിൽ ട്രിപ്പിൾ ക്യാമറ കൊടുത്തിരിക്കുന്നു. സോണി IMX766 സെൻസറുള്ള 50MP ZEISS OIS പ്രൈമറി ക്യാമറ ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ സോണി IMX882 സെൻസറുള്ള 50MP ZEISS സൂപ്പർ ടെലിഫോട്ടോ ലെൻസുണ്ട്. 3x ഒപ്റ്റിക്കൽ സൂം, 10x ഹൈബ്രിഡ് സൂം, കൂടാതെ 100x വരെ ഹൈപ്പർ സൂം പിന്തുണ ഈ ടെലിഫോട്ടോ ക്യാമറയിൽ ലഭിക്കുന്നു. 8MP അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കായി ഇതിൽ 50MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ക്ലാരിറ്റിയുള്ള മുഖം ലഭിക്കാൻ സീസ് സെൽഫി ലെൻസ് സഹായിക്കുന്നു.
  3. പ്രോസസർ: 16GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ ചിപ്പാണ് ഫോണിലുള്ളത്. ഇതിൽ സ്നാപ്ഡ്രാഗൺ 7 Gen 4 പ്രോസസറാണുള്ളത്.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15-ൽ ഫോൺ പ്രവർത്തിക്കുന്നു. 4 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി തരുന്നു. FuntouchOS വേർഷൻ ആൻഡ്രോയിഡാണ് ഇതിലുള്ളത്. ഇതിൽ AI ഫോർ സീസൺ പോർട്രെയ്റ്റ്, AI മാജിക് മൂവ്, AI റിഫ്ലക്ഷൻ റിമൂവൽ പോലുള്ള ഫീച്ചറുകളുമുണ്ട്.
  5. ബാറ്ററി: 90W ഫ്ലാഷ് ചാർജിനെ പിന്തുണയ്ക്കുന്ന കരുത്തൻ ബാറ്ററി ഈ ഫോണിലുണ്ട്. 6500mAh ബാറ്ററിയാണ് വിവോ V60 5ജിയിലുള്ളത്.
  6. ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഫോണിൽ IP68, IP69 റേറ്റിംഗുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo