Vivo V60 Launched
Vivo V60 Launched: അങ്ങനെ മിഡ് റേഞ്ച് വിപണിയിലേക്ക് കിടിലൻ ക്യാമറയുമായി വിവോ സ്മാർട്ഫോൺ എത്തിയിരിക്കുന്നു. 30,000 രൂപ റേഞ്ചിൽ 4 സ്റ്റോറേജുകളിലാണ് വിവോ വി60 5ജി ലോഞ്ച് ചെയ്തത്. ക്വാൽകോമിന്റെ Snapdragon 7 Gen 4 പ്രോസസറുള്ള ഫോണാണിത്. Vivo X200 FE, Vivo X Fold 5 ഫോണുകൾ ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴേക്കും വിവോയുടെ പുതിയ സെറ്റും വന്നിരിക്കുകയാണ്.
ഓസ്പിഷ്യസ് ഗോൾഡ്, മിസ്റ്റ് ഗ്രേ, മൂൺലിറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിവോ വി60 പുറത്തിറക്കിയത്. ഇതിന് നാല് വേരിയന്റുകളാണുള്ളത്.
ഇന്ത്യയിൽ ഫോണിന്റെ വില ആരംഭിക്കുന്നത് 36999 രൂപയ്ക്കാണ്. പുതിയ വിവോ വി60 യുടെ നാല് വേരിയന്റുകളും വിലയും ഇതാ…
8GB+128GB ഫോണിന് 36,999 രൂപ
8GB+256GB സ്റ്റോറേജിന് 38,999 രൂപ
12GB+256GB സ്മാർട്ഫോണിന് 40,999 രൂപ
16GB+512GB സ്റ്റോറേജ് ഓപ്ഷന് 45,999 രൂപ
ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഹാൻഡ്സെറ്റ് വാങ്ങാനാകും. ഇതിന്റെ പ്രീ-ബുക്കിങ് ലോഞ്ചിന് പിന്നാലെ ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 19 മുതലാണ് സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.
ആകർഷകമായ ലോഞ്ച് ഓഫറോടെയാണ് സ്മാർട്ഫോൺ ഓഗസ്റ്റ് 19-ന് വിൽക്കുന്നത്. Vivo TWS 3e 1499 രൂപയ്ക്ക് വിവോ വി60 5ജി ആദ്യ വിൽപ്പനയിൽ നേടാം. HDFC ബാങ്ക് കാർഡിനും ആക്സിസ് ബാങ്ക് കാർഡിനും 10 ശതമാനം ഡിസ്കൌണ്ട് ലഭിക്കുന്നു.
6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയുണ്ട്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റും, 5000nits ബ്രൈറ്റ്നസ്സുമുണ്ട്. വിവോ വി60 സ്ലിം ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ഇൻ- ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.
ഫോണിന്റെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ രണ്ട് സെൻസറുകൾ ഒരു കാപ്സ്യൂൾ പോലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുകയാണ്. ട്രിപ്പിൾ ക്യാമറയിൽ 50-മെഗാപിക്സൽ മെയിൻ സോണി IMX766 സെൻസറുണ്ട്. 50-മെഗാപിക്സൽ ടെലിഫോട്ടോ സോണി IMX882 സെൻസറും വിവോ വി60-ൽ ഉണ്ട്. ഫോണിന് മുൻവശത്ത്, f/2.2 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ സെൻസറും കൊടുത്തിരിക്കുന്നു.
നിരവധി എഐ ഫീച്ചറുകളും വിവോ സ്മാർട്ഫോണിൽ ലഭിക്കുന്നതാണ്. AI ഓറ ലൈറ്റ് പോർട്രെയ്റ്റ് 2.0, വെഡ്ഡിംഗ് പോർട്രെയ്റ്റ് സ്റ്റുഡിയോ പോലുള്ള എഐ സപ്പോർട്ട് ഇതിൽ ലഭിക്കുന്നതാണ്. ഫോണിന് മുന്നിലും പിന്നിലും 4K വീഡിയോ സപ്പോർട്ടുണ്ട്. AI ഇറേസ് 3.0 പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. ഗൂഗിൾ ജെമിനി സപ്പോർട്ടും ഹാൻഡ്സെറ്റിൽ ലഭിക്കുന്നു. ഇതിൽ AI കോൾ അസിസ്റ്റന്റ്, AI സംഗ്രഹങ്ങൾ, AI ക്യാപ്ഷൻ പോലുള്ള അഡ്വാൻസ്ഡ് ഫീച്ചറുകളും പിന്തുണയ്ക്കുന്നു.
4nm ടെക്നോളജിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ഒക്ടാ-കോർ പ്രോസസറാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് സോഫ്റ്റ് വെയർ. നാല് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്.
ബാറ്ററിയിലേക്ക് വന്നാൽ 6500mAh പവറാണ് ഫോണിനുള്ളത്. 90W ഫാസ്റ്റ് ചാർജിങ്ങിനെയും വിവോ വി60 5ജി പിന്തുണയ്ക്കുന്നു. ബ്ലൂടൂത്ത് v5.4, എൻഎഫ്സി, ജിപിഎസ്, വൈ-ഫൈ, 5G പിന്തുണയുണ്ട്. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിങ്ങും ഡാറ്റ ട്രാൻസ്ഫറും സാധ്യമാണ്. ഡ്യൂറബിലിറ്റിയിൽ IP69 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്.
Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…