Vivo V50 5G price drop
മികച്ചൊരു ക്യാമറ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക്, ഫ്ലിപ്കാർട്ടിൽ ഗംഭീരമായൊരു ഓഫർ എത്തി. Zeiss സപ്പോർട്ടുള്ള 50എംപി ക്യാമറയുള്ള Vivo V50 5G ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. സ്റ്റൈലിഷ് ലുക്കും അതിശയിപ്പിക്കുന്ന പെർഫോമൻസുമുള്ള വിവോ ഫോണാണിത്. ആമസോണിൽ നിലവിൽ വിവോ വി50 5ജി ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ പ്രീമിയം സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം.
മികച്ച എക്സ്ചേഞ്ച് ഓഫറും, ആകർഷകമായ ബാങ്ക് ഇളവും, ഡിസ്‌കൗണ്ടുകളും ചേർത്താണ് സ്മാർട്ട് ഫോൺ വിൽക്കുന്നത്. ഫ്ലാഗ്ഷിപ്പ് ക്യാമറ ആഗ്രഹിക്കുന്നവർക്ക്, വിവോ വി50 5ജിയുടെ വിലയും സവിശേഷതകളും അറിയാം.
വിവോ വി50 5ജിയുടെ 8 ജിബി, 256 ജിബി സ്റ്റോറേജ് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ നടക്കുന്ന പരിമിതകാല ഓഫറിലാണ് വിവോയ്ക്ക് വിലക്കിഴിവ് അനുവദിച്ചിട്ടുള്ളത്. സ്റ്റോക്ക് തീരുന്നതിന് മുൻപ് തന്നെ പർച്ചേസ് ചെയ്താൽ സ്റ്റൈലൻ സ്മാർട്ട്ഫോൺ കൈയിലെത്തും.
42,999 രൂപയ്ക്കാണ് വിവോ വി50 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റോസ് റെഡ്, ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ് നിറങ്ങളിലുള്ള ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ 19 ശതമാനം ഇളവിൽ സ്മാർട്ട് ഫോൺ വിൽക്കുന്നു. സൈറ്റിൽ ഫോണിന് ഇപ്പോൾ വില 34999 രൂപ മാത്രമാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1750 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ 33000 രൂപ റേഞ്ചിൽ ഫോൺ വാങ്ങിക്കാം.
25050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. ഈ ഓഫർ വിട്ടുകളയാൻ താൽപ്പര്യമില്ലാത്തവർക്ക്, 1231 രൂപയുടെ ഇഎംഐയിലും സ്മാർട്ട് ഫോൺ വാങ്ങാം. 36 മാസത്തേക്കുള്ള ഇഎംഐ ഓഫറാണിത്.
Also Read: ആമസോൺ അല്ലാതെ പിന്നാര്! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ
സീസ് ട്യൂൺഡ് ലെൻസാണ് വിവോ വി50 5ജിയുടെ ഏറ്റവും പ്രധാന ഹൈലൈറ്റ്. ആകർഷകമായ കളറും ഡിസൈനും, സ്റ്റൈലിഷ് ഫോൺ നോക്കുന്നവർക്കുള്ള മികച്ച ചോയിസാക്കി മാറ്റുന്നു. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.