44 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ V20 എത്തുന്നു ;വിവരങ്ങൾ അറിയാം
വിവോയുടെ വി 20 സീരിയസ് ഒക്ടോബറിൽ എത്തുമെന്ന് റിപ്പോർട്ട്
44 മെഗാപിക്സൽ ഡ്യൂവൽ സെൽഫിയിലാണ് ഈ ഫോണുകൾ എത്തുന്നത്
Dusshera ഫെസ്റ്റിവലിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം
ഇന്ന് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ .വിവോ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ മിക്ക സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .
Surveyഎന്നാൽ ഇപ്പോൾ ഇതാ ഡ്യൂവൽ സെൽഫി ക്യാമറകളിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .VIVO V20 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .VIVO V20 സീരിയസ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ഡ്യൂവൽ സെൽഫിയിൽ ആണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ തന്നെ ലഭിക്കുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ .
ഒക്ടോബർ മാസത്തിൽ DUSSHERA ഫെസ്റ്റിവലിൽ വിവോയുടെ ഈ പുതിയ വി 20 സീരിയസ്സ് സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിവോയുടെ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വിവോ വി 19 മോഡലുകൾ.ഈ സ്മാർട്ട് ഫോണുകൾ 32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .
കൂടാതെ വിവോ വി 19 മോഡലുകൾക്ക് 48MP+8MP+2MP+2MPMP പിൻ ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ വിവോയുടെ വി 20 സീരിയസ്സുകളിലും മികച്ച ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile


