മോൺസ്റ്റർ ബാറ്ററി New Vivo 5G! 7200mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും, 2000 രൂപ സെയിൽ ഓഫറുകളും

സ്മാർട്ട്ഫോൺ വിപണിയെ അമ്പരപ്പിച്ച് Vivo T5x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സെൽഫി പ്രേമികൾക്കായി 32MP ഫ്രണ്ട് ക്യാമറയും, വിസ്മയിപ്പിക്കുന്ന 7200mAh മോൺസ്റ്റർ ബാറ്ററി കരുത്തുമുള്ള ഫോണാണിത്. ആദ്യ വിൽപനയിൽ 2,000 രൂപയുടെ സ്പെഷ്യൽ ബാങ്ക് ഡിസ്‌കൗണ്ടോടെ വിവോ ടി5x 5ജി ഇപ്പോൾ ലഭ്യമാണ്. ഈ പുത്തൻ വിവോ ഫോണിന്റെ സവിശേഷതകളും വിലയും ആദ്യ വിൽപന ഓഫറുകളും വിശദമായി അറിയാം.

Vivo T5x 5G: സവിശേഷതകൾ

ഇപ്പോഴെത്തിയ മിഡ് റേഞ്ച് ബജറ്റ് ഫോൺ ഒരു ഓൾ റൗണ്ടർ ആണ്. കാരണം ഇതിൽ വെറുമൊരു വലിയ ബാറ്ററി മാത്രമല്ല, പ്രോസസറിലും ക്യാമറയിലും ഡ്യൂറബിലിറ്റിയിലും മികവുറ്റതായതിനാൽ എല്ലാം തികഞ്ഞ ഫോണാണ്. വിവോ T5x 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ പ്രത്യേകതകൾ ഇവിടെ വിശദീകരിക്കുന്നു.

6.76 ഇഞ്ച് ഫുൾ HD+ 120Hz LCD സ്‌ക്രീനിലാണ് ഈ വിവോ ഫോൺ അവതരിപ്പിച്ചത്. ഇതിലെ ഡിസ്പ്ലേയിലുള്ള പഞ്ച്-ഹോളിനുള്ളിൽ 32MP ക്യാമറ സജ്ജീകരിച്ചിരിക്കുന്നു.

വിവോ ഇതേ സീരീസിലിറക്കിയ മുൻഗാമിയ്ക്ക് നൽകിയത് 6500mAh ബാറ്ററിയായിരുന്നു. എന്നാൽ പുതിയ ഹാൻഡ്സെറ്റിൽ ഉൾപ്പെടുന്നത് 7200mAh ബാറ്ററിയാണ്. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. മീഡിയാടെക് ഡൈൻസിറ്റി 7400 Turbo SoC പ്രോസസർ ഇതിലുണ്ട്.

Also Read: ക്യാമറയിലെ പുലികൾ 6000mAh പവറും ചേർത്ത് Samsung Galaxy M17e 5G വിപണിയിൽ, മണിക്കൂർ ഓഫർ സെയിൽ!

ആൻഡ്രോയിഡ് 16 ലാണ് വിവോ T5x 5G പ്രവർത്തിക്കുന്നത്. ഇതിന് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനാൽ IP68 + IP69 റേറ്റിംഗ് ഈ ഫോണിലുണ്ട്. ഇതിന് MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും വരുന്നു.

ഈ വിവോ ഫോണിൽ ഡ്യുവൽ റിയർ സെൻസറാണ് നൽകിയിരിക്കുന്നത്. സോണി സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഫോണിലുണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വിവോ T5x 5ജിയിൽ കൊടുത്തിരിക്കുന്നു. ഇതിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറിന്റെ സുരക്ഷാ ഫീച്ചർ ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു.

വിവോ T5x 5G ഇന്ത്യയിലെ വിലയും വിൽപ്പനയും

മാർച്ച് 24 മുതൽ സ്മാർട്ട് ഫോൺ വിൽപന ആരംഭിക്കുന്നു. ഇതിന് ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഫോൺ ലഭ്യമാകും.

വിവോ ടി5എക്സ് 5ജി രണ്ട് കളർ വേരിയന്റുകളിൽ വാങ്ങിക്കാം. സ്റ്റാർ സിൽവർ, സൈബർ ഗ്രീൻ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് സ്മാർട്ട് ഫോണിനുള്ളത്. ഓഫറുകൾ ചേർക്കാതെ വിവോ 5ജിയുടെ വില ആരംഭിക്കുന്നത് 18999 രൂപയിലാണ്.

  • 6GB + 128GB മോഡലിന് 18,999 രൂപയാകുന്നു.
  • 8GB + 128GB മോഡലിന് 20,999 രൂപയാണ് വില.
  • 8GB + 256GB മോഡലിന് 22,999 രൂപയും വിലയാകുന്നു.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് 2000 രൂപ ഇൻസ്റ്റന്റ് കിഴിവ് നേടാം. 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഡീലും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :