വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!

സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കാൻ വീണ്ടും ഒരു പവർഫുൾ ബാറ്ററിയുമായാണ് Vivo T5 Pro വരുന്നത്. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിവോ ഒരുക്കുന്ന കിടിലൻ ഫോണിനെ കുറിച്ചുള്ള ഹൈപ്പുകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. സ്മാർട്ട്ഫോൺ ചരിത്രത്തിൽ ഇതുവരെ കാണാത്ത 9020 mAh ബാറ്ററിയിൽ ഒരു പ്രീമിയം മിഡ് റേഞ്ച് ഫോണാണ് വിപണിയിൽ എത്തുന്നത്.

സൂപ്പർ സ്മൂത്ത് AMOLED സ്ക്രീനും സ്നാപ്ഡ്രാഗൺ അത്യുഗ്രൻ പെർഫോമൻസുമുള്ള വിവോ ടി5 പ്രോയുടെ ലോഞ്ച് തീയതി കമ്പനി പുറത്തുവിട്ടു. വിഷു ദിനത്തിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്ന പുതിയ വിവോ ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും, ഏകദേശ വിലയും അറിയാം.

Vivo T5 Pro Expected Features

ഫെബ്രുവരി 15 ബുധനാഴ്ചയാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 12 ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാകുമിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Also Read: Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

  1. ഡിസ്പ്ലേ: വിവോ ടി5 പ്രോയിൽ 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് 1.5K റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. സ്മാർട്ട് ഫോണിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും വിവോ ടി5 പ്രോയിൽ പ്രതീക്ഷിക്കാം.
  2. ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ഡ്യുവൽ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾക്കൊള്ളുന്ന ക്യാമറയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ ടി5 പ്രോയുടെ മുൻവശത്ത് 32-മെഗാപിക്സൽ ക്യാമറയുണ്ടാകുമെന്നും പറയുന്നു.
  3. പ്രോസസർ: ഈ വിവോ ഫോണിൽ അഡ്രിനോ 810 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നതെന്ന് സൂചനയുണ്ട്.
  4. സോഫ്റ്റ്‌വെയർ: ഈ വിവോ ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 സോഫ്റ്റ് വെയറാണുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിംഗ് വിവോ ഫോണിലുണ്ട്.
  5. ബാറ്ററി: വിവോ ടി 5 പ്രോയിൽ 9020mAh ബാറ്ററിയുണ്ടാകാനാണ് സാധ്യത. ഇത് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ ടി5 പ്രോ 5ജി ഇന്ത്യ ലോഞ്ച്

വിവോ ടി5 പ്രോ ഇന്ത്യയിൽ രണ്ട് ദിവസത്തിനുള്ളിൽ ലോഞ്ച് ചെയ്യുന്നു. കഴിഞ്ഞ വാരം വിവോ ഇത് ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ 30,000 രൂപയോളമാകുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന വേരിയന്റിന് ഏകദേശം 36,999 രൂപ വരെ ആയേക്കുമെന്ന് ചില ടെക് ഭീമന്മാർ സൂചിപ്പിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :