Flipkart Freedom Sale: 9020mAh ബാറ്ററി vivo T5 Pro 5G വൻ കിഴിവിൽ, 4000 രൂപ അധിക ബാങ്ക് ഓഫറും!
lipkart Freedom Sale തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടയിൽ പ്രീമിയം ഫീച്ചറുകളോടെ വിപണിയിലെത്തിയ Vivo T5 Pro 5G സ്മാർട്ട്ഫോണിന് വിലക്കുറവ് പ്രഖ്യാപിച്ചു. മികച്ച ഡിസൈനും കരുത്തുറ്റ പ്രൊസസറും വമ്പൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഗെയിമിങ്ങിനും മൾട്ടിടാസ്കിങ്ങിനും മികച്ച പെർഫോമൻസും 50MP സോണി പ്രൈമറി ക്യാമറയിലൂടെ ഫോട്ടോഗ്രാഫിയിലും മികവുറ്റ ഫോണാണ് വിവോ ടി5 പ്രോ. ഫ്ലിപ്കാർട്ടിലെ ഫ്രീഡം ഓഫറിലൂടെ 31000 രൂപ റേഞ്ചിൽ ഫോൺ വാങ്ങിക്കാം. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറിനും പുറമെ 4000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് കിഴിവും ഫോണിന് ലഭ്യമാണ്. പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ സവിശേഷതകളെ കുറിച്ചും അറിയാം.
SurveyVivo T5 Pro 5G Price Discount Flipkart
55999 രൂപയ്ക്കാണ് വിവോ ടി5 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില വെറും 35999 രൂപ മാത്രമാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഇളവ് ലഭിക്കുന്നത്.
സ്മാർട്ട് ഫോണിന് വളരെ ആകർഷകമായ ബാങ്ക് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 4650 രൂപയുടെ ബാങ്ക് ഇളവ് ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 31000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് പുറമെ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകൾക്കും ഓഫർ ലഭിക്കുന്നതാണ്.
പഴയ ഫോൺ മാറ്റി വാങ്ങണമെന്നുണ്ടെങ്കിൽ അതിനും എക്സ്ചേഞ്ച് സൌകര്യം ലഭ്യമാണ്. 26800 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വിവോ ടി5 പ്രോയ്ക്ക് നൽകുന്നത്. 3723 രൂപയുടെ ഇഎംഐ ഡീലും 9 മാസത്തേക്ക് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.
വിവോ ടി5 പ്രോ 5ജി പ്രത്യേകതകൾ എന്തെല്ലാം?
9020 mAh ബാറ്ററി മാത്രമല്ല സ്നാപ്ഡ്രാഗൺ പെർഫോമൻസും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ വിവോ ഫോണിൽ ലഭിക്കുന്നു. വിവോ ടി5 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതൾ പരിശോധിക്കാം.
Also Read: Samsung 8 kg വാഷിങ് മെഷീനുകൾ വാങ്ങാൻ ഇതിലും നല്ലൊരു അവസരമില്ല; ആമസോൺ ധമാക്ക ഓഫർ!
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED പാനൽ 2800×1260 റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് വരെ പീക്ക് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്.
- ക്യാമറ: f/1.79 അപ്പേർച്ചറുള്ള 50MP സോണി IMX882 സെൻസറും 2MP ബൊക്കെ ലെൻസും അടങ്ങുന്നതാണ് പിൻ ക്യാമറ യൂണിറ്റ്. ഇതിൽ f/2.0 അപ്പേർച്ചറുള്ള 32MP ക്യാമറയും മുൻവശത്ത് കൊടുത്തിരിക്കുന്നു. പ്രോ, പനോരമ, സ്ലോ മോഷൻ, സൂപ്പർമൂൺ, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, അൾട്രാ HD ഡോക്യുമെന്റ് സ്കാനിംഗ് പോലുള്ള ഷൂട്ടിങ് മോഡുകളും വിവോ ടി5 പ്രോയിലുണ്ട്.
- പ്രൊസസർ: 2.7GHz വരെ വേഗതയിൽ പ്രവർത്തിക്കുന്ന, 4nm ഒക്ടാ-കോർ പ്രോസസറാണ് ഫോണിലുള്ളത്. ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7s Gen 4 പ്രൊസസറാണ് ഇതിലുള്ളത്. 12GB വരെ LPDDR4X റാമും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദൈനംദിന ജോലികൾക്ക് ഇത് അനുയോജ്യമാണ്. ഒറിജിൻ OS 6.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
- ബാറ്ററി: 9,020 mAh ലിഥിയം-അയോൺ ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റത്തവണത്തെ ചാർജിംഗിൽ ഒരു ദിവസത്തിലധികം നേരം ഫോൺ ഉപയോഗിക്കാനാകും. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
