ടി സീരീസിലെ പുതിയ പുലി! 7050mAh ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുമായി Vivo T5 5G ഇന്നെത്തും

സ്മാർട്ട്ഫോൺ വിപണിയിലേക്ക് കരുത്തുറ്റ ബാറ്ററിയുമായി വീണ്ടുമൊരു വിവോ ഫോൺ വരുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ പെർഫോമൻസുമുള്ള Vivo T5 5G ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. 7050mAh-ന്റെ കൂറ്റൻ ബാറ്ററിയാണ് ഫോണിലെ ഹൈലൈറ്റ് ഫീച്ചർ. 144Hz റിഫ്രഷ് റേറ്റുള്ള പ്രീമിയം ഡിസ്‌പ്ലേ ഈ വിവോ ടി5 5ജി ഫോണിനുണ്ടാകും. മികച്ച ബാറ്ററി ലൈഫും ഉയർന്ന പെർഫോമൻസും മിതമായ വിലയിൽ ആഗ്രഹിക്കുന്നവർക്കുള്ള ചോയിസാകും ഈ ഫോൺ. വിവോ ടി5 5ജിയുടെ കൂടുതൽ സവിശേഷതകളും വില വിവരങ്ങളും അറിയാം.

Vivo T5 5G India Launch

റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ നിറങ്ങളിലാകും വിവോ ഫോൺ അവതരിപ്പിക്കുക. ഇതിന് 7.99mm കനമായിരിക്കും എന്നാണ് റിപ്പോർട്ട്. വിവോ ടി5 ഫോൺ സെപ്തംബർ 2 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ അവതരിപ്പിക്കും. ഫ്ലിപ്കാർട്ട്, വിവോയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ വിപണികളിലും ഫോൺ ലഭ്യമാകും. അടുത്തിടെ എത്തിയ വിവോ എസ്2, വിവോ എക്സ്300 എഫ്ഇ പോലെ ഇതിലും പിൽ ഷേയ്പ്പിൽ ക്യാമറ മൊഡ്യൂൾ കൊടുക്കുമെന്നാണ് സൂചന. 34,999 രൂപ മുതലാകും വിവോ ടി5 5ജിയുടെ ഏകദേശ വിലയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Also Read: Jio Annual Plan: ദിവസവും ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, കിടിലനൊരു വാർഷിക പ്ലാനിതാ

വിവോ ടി5 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാകും ഫോണിലുണ്ടാകുക. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ട്, 2000 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ടാകും. മീഡിയാടെക്കിൽ നിന്നുള്ള ഡൈമൻസിറ്റി 7500 ടർബോ ചിപ്‌സെറ്റിലാകും ഫോൺ പ്രവർത്തിക്കുന്നത്.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ OIS പിന്തുണയുള്ള 50MP Sony IMX882 പ്രൈമറി ക്യാമറയും, 8MP അൾട്രാ വൈഡ് ക്യാമറയും 32MP സെൽഫി ക്യാമറയും ഇതിലുണ്ടാകും. ഫോണിന്റെ മുൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. IP68, IP69 റേറ്റിംഗും വിവോ ടി5 5ജിയ്ക്കുണ്ടാകും.

മൂന്ന് വർഷത്തെ OS അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ഫോണിലെ 7,050mAh ബാറ്ററിയ്ക്ക് 44W ചാർജിംഗ് സപ്പോർട്ടുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :