Vivo T4 Ultra
പ്രീമിയം ഫീച്ചറുകളുള്ള, മികച്ച ഫോട്ടോഗ്രാഫി സ്മാർട്ട് ഫോൺ Vivo T4 Ultra 5G വൻ വിലക്കുറവിൽ വാങ്ങാം. 50MP ടെലിഫോട്ടോ ലെൻസും 50എംപി മെയിൻ ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ സെൻസറുള്ള ഫോണാണിത്. 5500 mAh ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിവോ ട4 അൾട്രായ്ക്ക് ഫ്ലിപ്കാർട്ടിൽ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. ആമസോണിനേക്കാൾ കിഴിവാണ് ഫ്ലിപ്കാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നത്. പരിമിതകാലത്തേക്ക് ലഭിക്കുന്ന കിഴിവിൽ ആകർഷകമായ ബാങ്ക് ഓഫറും ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്.
വേറിട്ട ഡിസൈനും, മികച്ച ഫീച്ചറുകളുമുള്ള വിവോ ഫോൺ അന്വേഷിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്താം. സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളും, ഫ്ലിപ്കാർട്ട് ഓഫറുകളും വിശദമായി അറിയാം.
37,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഈ വിലയിലാണ് സ്മാർട്ട് ഫോൺ വിൽക്കുന്നത്. 8GB + 256GB സ്റ്റോറേജുള്ള വിവോ ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഇതിന് 35,999 രൂപ മാത്രമാണ് ചെലവാകുന്നത്.
28200 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് വിവോ ടി4 അൾട്രായ്ക്ക് അനുവദിച്ചിരിക്കുന്നു. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1800 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നു. ഈ ബാങ്ക് കിഴിവിലൂടെ എക്സ്ചേഞ്ചിൽ ഫോൺ വാങ്ങുന്നവർക്ക് വെറും 27000 രൂപയ്ക്ക് ഫോൺ ലഭിക്കും. എക്സ്ചേഞ്ചിലല്ലാതെ വാങ്ങുകയാണെങ്കിൽ 34000 രൂപയ്ക്ക് വിവോ ടി4 അൾട്രാ സ്വന്തമാക്കാം.
6 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. വെറും 6000 രൂപയ്ക്ക് വിവോ ടി4 അൾട്രാ പർച്ചേസ് ചെയ്യാനാകും.
Also Read: Xiaomi 17 Ultra വാങ്ങാൻ സമയമായി, ലോകത്തെ ആദ്യ 1-ഇഞ്ച് LOFIC ക്യാമറയും 200MP ടെലിഫോട്ടോയും!
ക്വാഡ് ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറയുമുള്ള വിവോ 5ജി ഫോണാണിത്. വിവോ ടി4 അൾട്രായുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.