Vivo T4 Ultra
വിവോ ആരാധകർക്ക് ഇതാ ഏറ്റവും മികച്ചൊരു ഓഫർ എത്തിയിരിക്കുന്നു. Vivo T4 Ultra 5G ഫ്ലിപ്കാർട്ടിൽ റെക്കോർഡ് വിലക്കുറവിൽ ലഭ്യമാണ്. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയുള്ള വിവോ ഫോണാണിത്. 50MP പെരിസ്കോപ്പ് ലെൻസും 100x ഡിജിറ്റൽ സൂമും ഇതിലുണ്ട്. 30000 രൂപയ്ക്ക് വിവോ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്. 4000 രൂപയുടെ കിഴിവും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. വിവോ ടി4 അൾട്രായുടെ ഓഫർ വിശദാംശങ്ങളും പ്രധാന ഫീച്ചറുകളും വിശദമായി അറിയാം.
വിവോ ടി4 അൾട്രായുടെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. 40999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് വില 34999 രൂപയാണ്. 4600 രൂപയുടെ ബാങ്ക് കിഴിവിലൂടെ നിങ്ങൾക്ക് കൂടുതൽ ലാഭം കണ്ടെത്താം. ഫ്ലിപ്കാർട്ട് ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 4600 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ വിവോ ടി4 അൾട്രാ 30000 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
ഇത് അതിഗംഭീര ഓഫറെന്ന് പറയാനാകില്ല. എങ്കിലും 30000 രൂപയ്ക്ക് ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ബാങ്ക് കിഴിവ് ചേർത്ത് ഇത് ലാഭത്തിൽ സ്വന്തമാക്കാം.
Also Read: Samsung Galaxy S26 Ultra Launched: 200MP ക്വാഡ് ക്യാമറ, Privacy Display, ഫാസ്റ്റ് ചാർജിങ്
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണ് വിവോ T4 അൾട്രാ. 1.5K റെസല്യൂഷനും 120Hz വരെ റിഫ്രെഷ് റേറ്റും പിന്തുണയ്ക്കുന്ന ഫോണാണിത്.ഇതിലൂടെ വിവോ 5ജിയ്ക്ക് സുഗമമായ സ്ക്രോളിംഗും ഗെയിമിംഗ് എക്സ്പീരിയൻസും ലഭിക്കുന്നു.
12GB വരെ LPDDR5 റാമും 512GB വരെ UFS 3.1 സ്റ്റോറേജുമുള്ള പ്രോസസറാണിത്. 4nm മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 സോഫ്റ്റ് വെയറാണുള്ളത്.
90W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് റിവേഴ്‌സ് വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെൻസറാണുള്ളത്. ഇതിൽ 50MP OIS പ്രൈമറി ക്യാമറ വരുന്നു. സോണിയുടെ IMX882 സെൻസറിനെ അടിസ്ഥാനമാക്കിയുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ കൊടുത്തിട്ടുണ്ട്. മൂന്നാമതായി ഹാൻഡ്സെറ്റിൽ 8MP അൾട്രാവൈഡ് ക്യാമറ കൊടുത്തിരിക്കുന്നു. 4K റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന, 32MP സെൽഫി ക്യാമറയുമുണ്ട്.