6500 mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുള്ള Vivo T4 Pro 5G കുറഞ്ഞ വിലയിൽ വാങ്ങാം. 5000 രൂപയുടെ ഡിസ്കൌണ്ടിൽ സ്മാർട്ട് ഫോൺ വിൽക്കുന്നു. ഫ്ലിപ്കാർട്ടിലും ആമസോണിലും ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. എന്നാൽ ഫ്ലിപ്കാർട്ടിലാണ് ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ഡിസ്കൌണ്ട് കൊടുത്തിരിക്കുന്നത്.
8ജിബി റാമും, 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ ആണിത്. വിവോ ടി4 പ്രോയുടെ ലോഞ്ച് വില 32999 രൂപയാണ്. ഇതിന് 15 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് തരുന്നത്. ആമസോണിലും ഇതേ ഓഫറാണ് ലഭിക്കുന്നത്.
വിവോ ടി4 പ്രോയ്ക്ക് 5000 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്. 27,999 രൂപയ്ക്കാണ് വിവോ ടി4 പ്രോ വിൽക്കുന്നത്. ഇത് പരിമിതകാലത്തേക്ക് ഫ്ലിപ്കാർട്ട് അനുവദിച്ച ഡീലാണ്. ബ്ലേസ് ഗോൾഡ്, നിട്രോ ബ്ലൂ എന്നീ നിറങ്ങളിലുള്ള രണ്ട് സ്മാർട്ട് ഫോണുകൾക്കും കിഴിവ് ലഭ്യമാണ്.
Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ
വ്യത്യസ്തമായ ബാങ്ക് ഓഫറാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തരുന്നു. SBI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപ ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിക്കുന്നു. 23000 രൂപ റേഞ്ചിൽ ഇങ്ങനെ ബാങ്ക് ഡിസ്കൌണ്ടിലൂടെ വിവോ വാങ്ങിക്കാം. അതുപോലെ 21,300 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ട് തരുന്നു. ആകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്.
വിവോ ടി4 പ്രോയിൽ മൂന്ന് ക്യാമറകളാണ് പിൻവശത്തുള്ളത്. സോണി IMX882 ലെൻസുള്ള 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. കൂടാതെ 50MP സോണി IMX882 3x പെരിസ്കോപ്പ് ക്യാമറയും ഫോണിലുണ്ട്. 2MP ബൊക്കെ സെൻസറും വിവോ ടി4 പ്രോയിൽ നൽകിയിട്ടുണ്ട്. ഫോണിൽ സെൽഫികൾക്കായി, 32MP ഫ്രണ്ട് ക്യാമറയുണ്ട്. എന്നാൽ ഈ മോഡലിൽ വിവോ തങ്ങളുടെ ഹൈലൈറ്റായ സീസ് ബ്രാൻഡിംഗ് കൊടുത്തിട്ടില്ല.
വിവോ ടി4 പ്രോയിൽ കൊടുത്തിരിക്കുന്നത് സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണിത്.
90W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോൺ ആണ് വിവോ ടി4 പ്രോ. ഇതിൽ കമ്പനി നൽകിയിരിക്കുന്നത് കരുത്തുറ്റ 6,500mAh ബാറ്ററിയാണ്.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് വിവോ ടി4 പ്രോയിലുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ കൊടുത്തിരിക്കുന്നു. ഫൺടച്ച് ഒഎസ് 15 ആണ് സോഫ്റ്റ് വെയർ.
4 വർഷത്തെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും സ്മാർട്ട് ഫോണിലുണ്ട്.
ഡിസ്പ്ലേയിലേക്ക് വന്നാൽ 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് പാനൽ നൽകിയിരിക്കുന്നു. വിവോ ടി4 പ്രോയ്ക്ക് IP68, IP69 എന്നീ ഡ്യുവൽ വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയുമുണ്ട്.