under rs 52000 you can grab samsung galaxy s24 ultra
നിങ്ങൾ Samsung Galaxy S24 Ultra വില കുറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നോ? എങ്കിൽ സാംസങ് ഫ്ലാഗ്ഷിപ്പ് വാങ്ങാനുള്ള ആ സുവർണാവസരമെത്തി. സാംസങ് ഗാലക്‌സി എസ്24 അൾട്രാ ആമസോണിൽ വമ്പിച്ച വിലക്കിഴിവിലാണ് വിൽക്കുന്നത്.
വിപണിയിൽ 1,34,999 രൂപ വിലയുള്ള സ്മാർട്ട്‌ഫോണാണിത്. സാംസങ് ഗാലക്സി S24 Ultra 5G നിങ്ങൾക്ക് ലാഭത്തിൽ പർച്ചേസ് ചെയ്യാം. 12GB RAM + 256GB സ്റ്റോറേജുള്ള ഫോണാണിത്. നിലവിൽ ആമസോണിൽ 99,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ലോഞ്ച് വിലയിൽ നിന്ന് ഗണ്യമായ വിലക്കുറവാണ്.
ഇതിന് പുറമെ സാംസങ് ഫ്ലാഗ്ഷിപ്പിന് ആമസോൺ ആകർഷകമായ ബാങ്ക് ഓഫർ നൽകുന്നു. DBS, ഫെഡറൽ ബാങ്കുകളിലൂടെ 2000 രൂപയുടെ ഡിസ്കൌണ്ടാണ് അനുവദിച്ചിട്ടുള്ളത്. ഇതു കൂടി ചേർത്താൽ നിങ്ങൾക്ക് സാംസങ് ഗാലക്സി S24 അൾട്രാ 97,999 രൂപയ്ക്ക് ലഭിക്കും.
46100 രൂപ വരെ ആമസോൺ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ മികച്ച കണ്ടീഷനിലാണെങ്കിൽ ഇത്രയും വിലക്കുറവ് സ്വന്തമാക്കാം. 53,899 രൂപയാണ് എക്സ്ചേഞ്ച് ഡീൽ ചേർത്ത ശേഷമുള്ള വില. (മാറ്റി വാങ്ങുന്ന ഫോണിന് അനുസരിച്ച് വില വ്യത്യാസപ്പെടുന്നു). ഇതിൽ 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ 51,899 രൂപയ്ക്ക് സാംസങ്ങിന്റെ ഈ വമ്പൻ സ്മാർട്ഫോൺ ഓഫറിലൂടെ വാങ്ങാനുമാകും.
ഇതിന് പുറമെ സ്മാർട്ഫോണിന് ഇഎംഐ കിഴിവ് ലഭ്യമാണ്. 4,502.83 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറാണ് ആമസോൺ നൽകുന്നത്. Buy From Here.
സാംസങ് ആരാധകർക്ക് ഇണങ്ങിയ ഡിസ്കൌണ്ടാണിത്. എന്നാൽ നിങ്ങൾക്ക് ആപ്പിൾ ഫോണുകളോടാണ് താൽപ്പര്യമെങ്കിൽ ഇതേ റേഞ്ചിൽ ഒരു ഫോൺ ലഭിക്കും. പുതിയതായി എത്തിയ ഐഫോൺ 16ഇ വിൽപ്പന വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു.
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ടൈറ്റാനിയം ഫ്രെയിമിലാണ് ഗാലക്സി S24 അൾട്രാ നിർമിച്ചിരിക്കുന്നത്. ഇത് 2600 nits വരെ പീക്ക് ബ്രൈറ്റ്നെസ് തരുന്നു. 120Hz റിഫ്രഷ് റേറ്റിൽ ഫോൺ പ്രവർത്തിക്കും.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന അതിവേഗ ചിപ്സെറ്റാണ് സാംസങ് കൊടുത്തിട്ടുള്ളത്. പെർഫോമൻസിനും ഫാസ്റ്റ് ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും കാര്യക്ഷമമായ ഫോണാണിത്.
200 എംപി പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. 10MP 3x ടെലിഫോട്ടോ ലെൻസും ഇതിൽ നൽകിയിട്ടുണ്ട്. ക്വാഡ് ക്യാമറയിലെ മൂന്നാമത്തേത് 12MP അൾട്രാവൈഡ് സെൻസറാണ്. 50MP ടെലിഫോട്ടോ ക്യാമറയ്ക്ക് 5x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്.
ഈ സ്മാർട്ഫോണിൽ സർക്കിൾ ടു സെർച്ച് AI- പവർ ഫീച്ചറുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ആണ് ഒഎസ്. ഏഴ് വർഷത്തെ അപ്‌ഡേറ്റുകൾ സാംസങ് വാഗ്ദാനം ചെയ്യുന്നു.
5,000mAh ബാറ്ററിയാണ് ഗാലക്സി S24 അൾട്രായിലുള്ളത്. ഇത് ദിവസം മുഴുവൻ പവർ ചോരാതെ പ്രവർത്തിക്കാൻ കഴിവുള്ള ബാറ്ററിയാണ്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഫോണിൽ ലഭ്യമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.