15000 രൂപയ്ക്ക് താഴെ Vivo T3 5G! 5000 mAh ബാറ്ററിയും 50MP ക്യാമറയുമുള്ള സ്മാർട്ഫോൺ ഓഫർ മിസ്സാക്കല്ലേ…

HIGHLIGHTS

5000 mAh പവർഫുൾ ബാറ്ററിയുള്ള Vivo T3 5G കിഴിവിൽ ലഭിക്കും

സ്മാർട്ഫോൺ നിങ്ങൾക്ക് ആമസോൺ ഓഫറിലൂടെ 15000 രൂപയിൽ താഴെ ലഭിക്കും

ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്

നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ നോക്കുകയാണോ? എങ്കിൽ ബജറ്റ് ലിസ്റ്റിൽ വാങ്ങാനാകുന്ന Best Vivo Phone ഓഫറിൽ വാങ്ങാം. 5000 mAh പവർഫുൾ ബാറ്ററിയുള്ള Vivo T3 5G കിഴിവിൽ ലഭിക്കും. ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്.

Best Vivo Phone ഓഫർ

സ്മാർട്ഫോൺ നിങ്ങൾക്ക് ആമസോൺ ഓഫറിലൂടെ 15000 രൂപയിൽ താഴെ ലഭിക്കും. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ പുറത്തിറക്കിയപ്പോൾ 22,999 രൂപ വിലയുണ്ടായിരുന്നു. ഈ വിവോ ടി3 ഫോണിന്റെ വിലയും ഫീച്ചറുകളും അറിയാം.

ആമസോൺ ഫോണിന് 27 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് കൊടുക്കുന്നു. ഇങ്ങനെ വിവോ 5ജി 16,860 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ഫണിന് ആക്സിസ്, ബോബ് കാർഡ്, ഫെഡറൽ ബാങ്ക് കാർഡുകളിലൂടെ അധിക ഓഫർ നേടാം. എന്നുവച്ചാൽ സ്മാർട്ഫോൺ നിങ്ങൾക്ക് 2000 രൂപ കിഴിവിൽ ലഭിക്കുന്നു.

759.18 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫോണിന് ലഭ്യമാണ്. ഇനി നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങാനാണ് ആലോചിക്കുന്നതെങ്കിൽ 15,650 രൂപ വരെ ഇളവ് ലഭിക്കും. Buy from here.

Vivo T3 5G

Vivo T3 5G: സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ മിഡ് റേഞ്ച് ഫോണിനുള്ളത്. ഇതിൽ വിവോ 120Hz റിഫ്രഷ് റേറ്റ് കൊടുത്തിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ ഗെയിമിംഗിനും സ്ട്രീമിംഗിനും അനുയോജ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണ് ഫോണിലെ പ്രോസസർ. സുഗമമായ പെർഫോമൻസിന് ഈ ചിപ്സെറ്റ് അനുയോജ്യമാണ്.

5,000 mAh ബാറ്ററിയും ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. 44W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ ടി3 സപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകളോളം തടസ്സമില്ലാത്ത ഉപയോഗത്തിന് ഇത് ഗുണം ചെയ്യും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. IP54 റേറ്റിങ്ങുള്ളതിനാൽ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഇത് പ്രതിരോധം നൽകും.

Also Read: 40000 രൂപ വെട്ടിക്കുറച്ച് 12GB Samsung Galaxy S24 Plus വിൽക്കുന്നു! കൂടുതൽ ആദായം ഫ്ലിപ്കാർട്ടിലോ ആമസോണിലോ?

50MP പ്രൈമറി ക്യാമറയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 2MP സെക്കൻഡറി ക്യാമറയുമുണ്ട്. ഇതിന് പുറമെ ഫോണിൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഫീച്ചറുകൾ പരിശോധിക്കുകയാണെങ്കിൽ അതിലും പ്രീമിയം പെർഫോമൻസ് പ്രതീക്ഷിക്കാം. വൈ-ഫൈ, GPS, ബ്ലൂടൂത്ത് v5.30, NFC ഫീച്ചറുകൾ ഇതിലുണ്ട്.

USB Type-C, 5G സപ്പോർട്ടോടെയാണ് ഫോൺ വരുന്നത്. ഫോൺ അതിവേഗ ഇന്റർനെറ്റും സുഗമമായ കണക്റ്റിവിറ്റി അനുഭവവും നൽകുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :