10000 രൂപയ്ക്ക് താഴെ വാങ്ങാനായി Best Samsung സ്മാർട്ഫോണുകൾ, ഓഫറുകളോടെ…

Updated on 07-Jan-2025
HIGHLIGHTS

10000 രൂപയ്ക്ക് താഴെ പുതിയതും കരുത്തുറ്റതുമായ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാം

ക്യാമറയ്ക്ക് പേരുകേട്ട സ്മാർട്ഫോണുകളാണ് സാംസങ് നിർമിക്കാറുള്ളത്

M സീരീസിലും F സീരീസിലും A സീരീസിലുമെല്ലാം സാംസങ് സ്മാർട്ഫോണുകൾ വരുന്നുണ്ട്

Samsung Phones: 10000 രൂപയ്ക്ക് താഴെ പുതിയതും കരുത്തുറ്റതുമായ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാം. അതും Samsung ബ്രാൻഡിൽ നിന്നുള്ള കിടിലൻ സെറ്റുകൾ ഇപ്പോൾ ലഭ്യമാണ്.

ഇപ്പോൾ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ഉയർന്ന ഡിമാൻഡാണ്. ഇത് പരിഗണിച്ചാണ്, സാംസങ് മികച്ച ഫോണുകൾ 10000 രൂപയ്ക്ക് താഴെ അവതരിപ്പിക്കാൻ തുടങ്ങിയത്. ക്യാമറ ഫോൺ നോക്കി വാങ്ങുന്നവർക്കുള്ള ഓപ്ഷനാണിവ.

Samsung Phones: സൂപ്പർ ബജറ്റിൽ

M സീരീസിലും F സീരീസിലും A സീരീസിലുമെല്ലാം സാംസങ് സ്മാർട്ഫോണുകൾ വരുന്നുണ്ട്. ഇവയിൽ മിക്കവയും 10,000 രൂപയ്ക്ക് താഴെയാണ് വിലയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ക്യാമറയ്ക്ക് പേരുകേട്ട സ്മാർട്ഫോണുകളാണ് സാംസങ് നിർമിക്കാറുള്ളത്. അത്യാവശ്യം മികച്ച ക്യാമറ ക്വാളിറ്റിയുള്ള ലോ ബജറ്റ് ഫോണുകൾ വാങ്ങേണ്ടവർക്ക് ഈ ലിസ്റ്റ് ഉപയോഗിക്കാം.

Samsung Galaxy F05

Samsung Galaxy F05

Samsung Galaxy F05 ഫോണിന്റെ വില 7,075 രൂപയാണ്. 6999 രൂപയ്ക്ക് ഫോണിപ്പോൾ ആമസോണിൽ വിൽക്കുന്നു. 6.7 ഇഞ്ച് HD+, PLS LCD ഡിസ്പ്ലേ ഇതിനുണ്ട്. മീഡിയാടെക് ഹീലിയോ G85 പ്രോസസറാണ് ഫോണിലുള്ളത്.

25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണിലുള്ളത് 5000 mAh ബാറ്ററിയാണ്. 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ക്യാമറയും ഇതിലുണ്ട്. കൂടാതെ 8MPഫ്രണ്ട് ക്യാമറ കൂടി ഇതിൽ വരുന്നു. Buy From Here

സാംസങ് ഗാലക്സി A06

ലിസ്റ്റിലെ അടുത്തത് സാംസങ് ഗാലക്സി A06 ഫോണാണ്. ഇതിന് 8,799 രൂപയാണ് വിലയാകുന്നത്. ഈ സാംസങ് സ്മാർട്ട്‌ഫോണിന് 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേ ഉണ്ട്.

ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രൊസസറാണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്. 5000 mAh ബാറ്ററിയിലൂടെ, 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ക്യാമറയും ഫോണിലുണ്ട്. 9,999 രൂപയാണ് ഫോണിന്റെ വില വരുന്നത്. Buy From Here

സാംസങ് ഗാലക്സി A05

Samsung Galaxy A05 ഫോണിനും 9,999 രൂപയാണ് വില. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 7293 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

6.7 ഇഞ്ച് HD + ഡിസ്‌പ്ലേയുള്ള ഫോണാണിത്. മീഡിയടെക് ഹലോ ജി85 പ്രൊസസറും ഇതിലുണ്ട്. 5000 mAh-ന്റെ കൂറ്റൻ ബാറ്ററിയും 25W വേഗത്തിൽ ചാർജിങ്ങും ഇതിൽ ലഭിക്കും. ഇതിൽ 50എംപി പ്രൈമറി ക്യാമറയും 2എംപി ഡെപ്ത് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. Buy Now

സാംസങ് ഗാലക്സി M05

6,999 രൂപയ്ക്ക് ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാവുന്ന ഫോണാണിത്. ഈ ഗാലക്സി ഫോണിന് 6.7 ഇഞ്ച് HD +, PLS LCD ഡിസ്‌പ്ലേയാണുള്ളത്. ഫോണിൽ മീഡിയാടെക് Helio G85 പ്രൊസസറാണ് പ്രവർത്തിക്കുന്നത്.

ഫോണിനെ പവറാക്കാൻ 5000 mAh ബാറ്ററിയുണ്ട്. ഇത് 25 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. BUY FROM HERE

Samsung Galaxy F22

ഗാലക്സി F22 ഫോൺ ഫ്ലിപ്കാർട്ടിൽ 9,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ക്വാഡ് ക്യാമറയിൽ പ്രവർത്തിക്കുന്ന സൂപ്പർ ബജറ്റ് സാംസങ് ഫോണാണ്. 6.4 ഇഞ്ച് HD+ ഡിസ്‌പ്ലേ ഇതിനുണ്ട്. ഒക്ടാ കോർ മീഡിയ ടെക്ക് ഹലോ G80 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Also Read: 5000 രൂപ വിലക്കുറവിൽ Oppo 5G, 45W SUPERVOOC ചാർജിങ്, സ്റ്റൈലിഷ് ഡിസൈനിൽ….

ഇതിലെ ബാറ്ററി 6000 mAh ആണ്. 48MP+8MP+2MP+2MP ക്വാഡ് ക്യാമറയാണുള്ളത്. ഇതിലെ 13MP ഫ്രണ്ട് ക്യാമറയിലൂടെ സെൽഫി ഫോട്ടോകളും വേറെ ലെവലാക്കാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :