സാംസങ് ആരാധകർക്ക് ഇതാ ഒരു ബമ്പർ ഓഫർ എത്തി! ആൻഡ്രോയിഡ് ഫോണുകളിൽ പ്രീമിയം പെർഫോമൻസിലൂടെ കരുത്ത് തെളിയിച്ച Samsung Galaxy S24 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച വിലക്കിഴിവാണ് ആമസോൺ ഇന്ത്യ തരുന്നത്. സാംസങ് S24 5ജിയ്ക്ക് മികച്ച എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.
കഴിഞ്ഞ വർഷാനസാനം കമ്പനി Snapdragon 8 Gen 3 ചിപ്പ് Galaxy S24 5ജിയിലും റിലീസ് ചെയ്തിരുന്നു. ഈ കിടിലൻ പ്രോസസറും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള പ്രീമിയം ഫോണിന്റെ ഓഫറും സവിശേഷതകളും ഇവിടെ വിശദീകരിക്കുന്നു.
ആമസോണിൽ ഇന്ന് അത്യുഗ്രനായ ഓഫറാണ് ഗാലക്സി S24 5ജിയ്ക്ക് പ്രഖ്യാപിച്ചത്. 74999 രൂപ വിലയുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 49999 രൂപയ്ക്ക് വിൽക്കുന്നു. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിലാവട്ടെ ഗാലക്സി S24 5ജി പകുതി വിലയ്ക്ക് വാങ്ങാം. 43,499 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ആമസോൺ ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കോൺഫിഗറേഷനിലുള്ള എല്ലാ കളർ വേരിയന്റുകൾക്കും കിഴിവ് ബാധകമാണ്.
42 ശതമാനം ഫ്ലാറ്റ് കിഴിവിന് പുറമെ ആമസോൺ 1,304 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. സാംസങ് S24 5ജി കൂടുതൽ ലാഭത്തിന് വാങ്ങണമെങ്കിൽ ഇപ്പോൾ ലഭിക്കുന്ന എക്സ്ചേഞ്ച് ഡീൽ പ്രയോജനപ്പെടുത്തിയാൽ മതി. കാരണം 40000 രൂപയ്ക്ക് പ്രീമിയം സാംസങ് 5ജി എക്സ്ചേഞ്ചിലൂടെ ലഭിക്കുന്നു. ഇതിന് 1,529 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത്, വിപണിയിൽ ഡിമാൻഡ് കൂടുതലുള്ള മോഡലുകളിലൊന്നാണിത്. അതിനാൽ ഈ ഓഫറിൽ സ്റ്റോക്ക് തീരുന്നതിന് മുമ്പേ പർച്ചേസ് ചെയ്താൽ നേട്ടമുണ്ടാകും.
Also Read: 30000 രൂപ ലാഭിക്കാം! അംബാനി ഉപയോഗിക്കുന്ന iPhone മോഡലിന് അസാധാരണമായൊരു ഓഫർ
സ്റ്റൈലും പെർഫോമൻസും ഒത്തിണങ്ങിയ ഒരു പെർഫെക്റ്റ് ഓൾറൗണ്ടർ ആണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ സാംസങ് എസ്24 5ജിയുടെ ഈ ഡീൽ പ്രയോജനപ്പെടുത്തി പർച്ചേസ് ചെയ്യുന്നത് ലാഭകരമാണ്. ഈ പ്രീമിയം സാംസങ് ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ പോലുള്ള സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.