എന്ത്, 40000 രൂപയ്ക്ക് താഴെ Samsung Galaxy S24 5G വാങ്ങാമെന്നോ? പകുതി വിലയ്ക്ക് Special Deal!

Updated on 29-Dec-2025

47 ശതമാനം കിഴിവിൽ Samsung Galaxy S24 5G വാങ്ങിക്കാം. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സീരീസിലുള്ള, ബേസിക് മോഡൽ സ്മാർട്ട് ഫോൺ ആണിത്. 40000 രൂപയ്ക്ക് താഴെ മാർബിൾ ഗ്രേ നിറത്തിലുള്ള സാംസങ് 5ജി പർച്ചേസ് ചെയ്യാം. ഇത് ആമസോണിലെ സ്പെഷ്യൽ ഡീലാണ്.

Samsung Galaxy S24 5G Price Discount

8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 74,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മാർബിൾ ഗ്രേ വേരിയന്റ് ഇപ്പോൾ പകുതി വിലയ്ക്ക് ആമസോണിൽ ലഭ്യമാണ്.

മറ്റ് കളർ വേരിയന്റുകൾക്കെല്ലാം 40000 രൂപയ്ക്കും മുകളിൽ വിലയാകും. 47 ശതമാനം ഡിസ്കൌണ്ട് അനുവദിച്ചതിനാൽ, 39,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് 37350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. 1,920 രൂപയുടെ ഇഎംഐയിലും നിങ്ങൾക്ക് ഈ പ്രീമിയം സാംസങ് വാങ്ങിക്കാം.

Samsung S24 5G Specifications

സാംസങ് സ്മാർട്ട് ഫോണിൽ കമ്പനിയുടെ തന്നെ എക്സിനോസ് 2400 SoC പ്രോസസറാണുള്ളത്. ഇത് Xclipse 940 GPU-യുമായി ജോടിയാക്കിയിരിക്കുന്നു. ഈ പ്രോസസർ 8GB വരെ LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.

galaxy ai support samsung galaxy s24 5g

ഈ സാംസങ് പ്രീമിയം ഫോണിൽ 6.2 ഇഞ്ച് അമോലെഡ് പാനലും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഫോൺ സ്ക്രീനിന് 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കും. ഈ ഹാൻഡ്സെറ്റിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻ‌എഫ്‌സി, ഒരു യുഎസ്ബി 3.2 പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

സാംസങ് ഗാലക്‌സി എസ്24 5ജിയിൽ 4,000mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റ് 4.5W റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ചെയ്യുന്നു.

ഗാലക്സി എസ് 24 ൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ഒഎസ്സാണുള്ളത്. ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും, സെക്യൂരിറ്റി പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.

Also Read: Year End Deal: LG QNED TV 45000 രൂപയ്ക്ക് താഴെ, എന്താ ഒരു ഓഫർ!

ഇതിൽ സാംസങ് ട്രിപ്പിൾ റിയർ സെൻസറുണ്ട്. 50 എംപി മെയിൻ ലെൻസും, 12 എംപി അൾട്രാവൈഡ് ലെൻസും, 10 എംപി ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. Samsung ISOCELL ലെൻസാണ് ഈ മെയിൻ സെൻസറിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.

നൈറ്റ് മോഡ്, പ്രോ മോഡ്, ഒരു പ്രോ വീഡിയോ മോഡ്, ഹൈപ്പർ-ലാപ്സ്, സ്ലോ മോഷൻ, എക്സ്പെർട്ട് റോ തുടങ്ങിയ ക്യാമറ ഫീച്ചറുകളും ഫോണിലുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :