Discount Offer: Triple ക്യാമറ OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 7000 രൂപ കിഴിവിൽ വിൽക്കുന്നു
OnePlus 12 രണ്ട് വേരിയന്റുകൾക്കും കിഴിവ് നൽകുന്നു
ഫ്ലാഗ്ഷിപ്പ് പെർഫോമൻസിനായി Snapdragon 8 Gen 3 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു
ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു
ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 12 ഓഫറിൽ വാങ്ങാം. 7000 രൂപയുടെ ഡിസ്കൗണ്ടിൽ ഫോൺ ലാഭത്തിൽ വാങ്ങാം. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു.
Surveyഫ്ലാഗ്ഷിപ്പ് പെർഫോമൻസിനായി Snapdragon 8 Gen 3 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. പ്രൈമറി ക്യാമറയിൽ സോണി സെൻസർ നൽകിയിട്ടുണ്ട്.
OnePlus 12 സ്പെസിഫിക്കേഷൻ
6.82 ഇഞ്ച് QHD+ 2K OLED ഡിസ്പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റ് ലഭിക്കുന്നുണ്ട്. LTPO ഡിസ്പ്ലേ ഫോണിന് 120Hz വരെ റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നെസ് 4,500nits ആണ്. ഡോൾബി വിഷൻ, 10 ബിറ്റ് കളർ ഡെപ്ത് ഫീച്ചറുകൾ ഇതിലുണ്ട്. പ്രോഎക്സ്ഡിആർ, 2160 ഹെർട്സ് പിഡബ്ല്യുഎം ഡിമ്മിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.

ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണുള്ളത്. ഫോട്ടോഗ്രാഫിക്കായി ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റെ സോണി LYT808 സെൻസറാണ്.
ഇതിൽ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. 64 മെഗാപിക്സൽ OV64B സെൻസറാണ് ടെലിഫോട്ടോ ക്യാമറയായി ഉപയോഗിച്ചിട്ടുള്ളത്. ഇതുകൂടാതെ 48MP-യുടെ IMX581 അൾട്രാ വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്.
5400 mAh ആണ് വൺപ്ലസ് 12-ന്റെ ബാറ്ററി. 100W SUPERVOOC ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
OnePlus 12 വിലയും വേരിയന്റും
12GB+ 256GB, 16GB+ 512GB രണ്ട് സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്. 64,999 രൂപയാണ് കുറഞ്ഞ വേരിയന്റിന് ചെലവാകുന്നത്. 16GB+ 512GB വൺപ്ലസ് ഫോണിന്റെ വില 69,998 രൂപയാണ്.
ഓഫർ ഇങ്ങനെ…
ആമസോണിൽ വമ്പിച്ച കിഴിവാണ് വൺപ്ലസ് 12-ന് നൽകുന്നത്. രണ്ട് വേരിയന്റുകൾക്കും ആമസോൺ കിഴിവ് നൽകുന്നു. വാങ്ങാനുള്ള ഓഫർ ഇതാ.
Read More: New Lava 5G: Sony സെൻസറുള്ള 64MP ക്യാമറയുമായി Blaze X 5G, വില 15000 രൂപയ്ക്ക് താഴെ
ബാങ്ക് ഓഫറായാണ് വൺപ്ലസ് 12 വിറ്റഴിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 7,000 രൂപ കിഴിവ് സ്വന്തമാക്കാം. ഇങ്ങനെ 12GB+ 256GB ഫോൺ 57,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 16GB+ 512GB ഇപ്പോൾ 62,998 രൂപയ്ക്കും പർച്ചേസ് ചെയ്യാം.
ഇതുകൂടാതെ ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ മാറ്റി വാങ്ങാൻ നൽകുന്ന ഫോണിന്റെ പഴക്കവും ബ്രാൻഡും അനുസരിച്ച് വില വ്യത്യാസപ്പെടും. 26,000 രൂപയുടെ കിഴിവാണ് എക്സ്ചേഞ്ചിലൂടെ നിങ്ങൾക്ക് ലാഭിക്കാവുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile