ഷവോമിയുടെ മുൻനിര ശ്രേണിയിൽ നിന്നുള്ള ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോൺ ആണ് Xiaomi 15. മിനുസമാർന്ന ഡിസൈനിൽ പ്രീമിയം ഗ്ലാസും മെറ്റൽ മറ്റീരിയലും ഉപയോഗിച്ചാണ് ഡിസൈൻ ഫോൺ നിർമിച്ചിരിക്കുന്നത്. സാംസങ്, വിവോ ബ്രാൻഡുകളോട് താൽപ്പര്യമില്ലാത്തവർക്ക് ഷവോമി പ്രീമിയം ഹാൻഡ്സെറ്റ് നല്ല ചോയിസാണ്. Flipkart ഷവോമി 15 ഫോണിന് മികവുറ്റ ഡീൽ പ്രഖ്യാപിച്ചു.
79,999 രൂപയാണ് ഷവോമി 15 സ്മാർട്ഫോണിന്റെ വിപണി വില. ഇതിന് 12ജിബി റാമും 512ജിബി സ്റ്റോറേജുമാണ് വരുന്നത്. ഫ്ലിപ്കാർട്ട് സ്മാർട്ഫോണിന് 10000 രൂപയുടെ ഫ്ലാറ്റ് കിഴിവ് പ്രഖ്യാപിച്ചു.
ഇങ്ങനെ ട്രിപ്പിൾ 50 ക്യാമറയുള്ള സ്മാർട്ഫോൺ 70000 രൂപയ്ക്ക് താഴെ പർച്ചേസ് ചെയ്യാം. 12GB+512GB വേരിയന്റിന്റെ ഫ്ലിപ്കാർട്ടിലെ ഓഫർ വില വെറും 69,999 രൂപയാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു.
HSBC ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ട്രാൻസാക്ഷന് 10 ശതമാനം ഇളവുണ്ട്. എന്നാലിത് ഇഎംഐ ഇടപാടുകൾക്ക് മാത്രമാണ്. ഷവോമി 15 ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് 2,461 രൂപയുടെ ഇഎംഐ ഡീലും ഓഫർ ചെയ്യുന്നു.
6.36 ഇഞ്ച്, 1.5K OLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോൺ ആണ് ഷവോമി 15. ഇതിന്റെ സ്ക്രീനിന് അഡാപ്റ്റീവ് 120 Hz റിഫ്രഷ് റേറ്റ് ലഭ്യമാണ്. HDR10+, ഡോൾബി വിഷൻ സപ്പോർട്ട് ഫോൺ സ്ക്രീനിനുണ്ട്. ഇത് 3,200 nits പീക്ക് ബ്രൈറ്റ്‌നസുമായി വരുന്നു.
ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഷവോമി കേമമായ പെർഫോമൻസ് തന്നെയാണ് തരുന്നത്. കാരണം ഇതിൽ മെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകളുണ്ട്. ഇവ മൂന്നും 50MP റെസല്യൂഷനുള്ള ക്യാമറ സെൻസറുകളാണ്. ഫോണിന്റെ മുൻവശത്താകട്ടെ 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഒപ്റ്റിമൈസ് ചെയ്ത ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0-ൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ കട്ടിംഗ്-എഡ്ജ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്. ഫോൺ 90W വയർഡ്, 50W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,240mAh ബാറ്ററിയുടെ മികവുറ്റ പെർഫോമൻസും ലഭ്യമാണ്.
ഈ പ്രീമിയം ഫോണിന് മികച്ച ഡ്യൂറബിലിറ്റി കൊടുക്കുന്നത് IP68 റേറ്റിംഗ് ആണ്. ഇതിൽ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ഓഡിയോയിലും ആള് പുലിയാണ്. കാരണം ഇമ്മേഴ്‌സീവ് ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്.