ലോകത്തിലെ ചെറിയ ഫോണുകളുമായി ടൈനി ടി1 എത്തി

HIGHLIGHTS

13 ഗ്രാം ഭാരം മാത്രം ഇതിനു

ലോകത്തിലെ ചെറിയ ഫോണുകളുമായി  ടൈനി ടി1 എത്തി

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകൾ വിപണിയിൽ എത്തുന്നു .എന്നാൽ ഇത്തവണ ചൈനീസ് കമ്പനിയല്ല ഈ ഫോണുകൾ പുറത്തിറക്കുന്നത് .ബ്രിട്ടീഷ് കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

64×32 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്റ്ബൈ ടൈം ചാർജിങ് ഇതിൽ ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത് .

32ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍.13 ഗ്രാം ഭാരം എന് ഈ ഫോണുകൾക്ക് ഉള്ളത് .ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ എന്നുള്ള ക്രെഡിറ്റ് ടൈനി ടി1 എന്ന മോഡൽ സ്വന്തമാക്കി .

Experienced Social Media And Content Marketing Specialist View Full Profile