5000 mAh ബാറ്ററിയിൽ എത്തിയ ബഡ്ജറ്റ് ഫോണിന്റെ സെയിൽ ഇന്ന് ;വില 6499

HIGHLIGHTS

Tecno Spark Go 2020 ഫോണുകൾ ഇന്ന് ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാം

6499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കുന്നത്

5000 mAh ബാറ്ററിയിൽ എത്തിയ ബഡ്ജറ്റ് ഫോണിന്റെ സെയിൽ ഇന്ന് ;വില 6499

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും Tecno Spark Go 2020 എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000 mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .6499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 1600 x 720 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ അസ്പെക്റ്റ് റെഷിയോ 20:9 ആണ് .SAR വാല്യൂ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വാല്യൂ  Head: 0.393 W/kg, Body: 0.713 W/kg ആണ് .

അതുപോലെ MediaTek Helio A20 Quad Core പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ Android 10 (Go Edition)
ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 256 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് Tecno Spark Go 2020 എന്ന സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകൾ .

ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13MP + AI Lens ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G VOLTE, 4G, 3G, 2G എന്നിവ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .കൂടാതെ ഈ ബഡ്ജറ്റ് ഫോണുകൾക്ക് 5000 mAhന്റെ ബാറ്ററി ലൈഫും നൽകിയിരിക്കുന്നു .6499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

 

Experienced Social Media And Content Marketing Specialist View Full Profile