സ്റ്റൈലിഷ് ഡിസൈൻ ;ടെക്ക്നോ സ്പാർക്ക് 8T ഫോണുകൾ ഇന്ന് എത്തും
ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Tecno Spark 8T എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
50 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്
ഇന്ത്യൻ വിപണിയിൽ ടെക്ക്നോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .Tecno Spark 8T എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ നേരത്തെ തന്നെ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ഇത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
SurveyTecno Spark 8T പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 1,080×2,408 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.15:9 റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G85 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങുക .ഈ പ്രോസ്സസറുകൾ ഗെയിമിംഗിനും അനിയോജ്യമായ ഒന്നാണ് .
ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + എ ഐ ലെൻസുകൾ എന്നിവ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mah ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഡിസൈൻ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Tecno Spark 8T ഫോണുകൾ .
Experienced Social Media And Content Marketing Specialist View Full Profile
