എന്താ ഒരു സ്മൂത്ത്, എന്താ ഒരു പവർ! 8000 mAh ബാറ്ററിയുമായി Tecno POVA Curve 2 ഇന്ത്യയിൽ; ഡിസ്‌പ്ലേ കണ്ടാൽ ആരും നോക്കും

ചാർജിംഗ് തീരും എന്ന പേടി ഇനി വേണ്ട! കരുത്തൻ ബാറ്ററിയും അതിവേഗ ഡിസ്‌പ്ലേയുമായി Tecno POVA Curve 2 ഇന്ത്യൻ വിപണിയിലെത്തി. ഇന്ത്യയിലെ ആദ്യ വിൽപ്പനയിൽ വമ്പൻ ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാവുന്ന ഫോൺ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.

ലോകത്തിലെ ഏറ്റവും സ്ലിം ആയ 8000mAh ബാറ്ററി ഫോൺ ആണിത്. 7.42mm കനമാണ് ഉള്ളതെങ്കിലും 8000mAh ബാറ്ററി ഒളിപ്പിച്ച വിസ്മയമാണ് ടെക്നോ പോവ കർവ് 2. ടെക്നോയുടെ ഈ പുതിയ 5G ഫോണിന്റെ വിലയും മറ്റ് പ്രത്യേകതകളും വിശദമായി അറിയാം.

Tecno POVA Curve 2: 144Hz കർവ്ഡ് AMOLED ഡിസ്‌പ്ലേ, 8000mAh ബാറ്ററി

ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണ് ടെക്നോ പോവ കർവ് 2 5G. 144Hz റിഫ്രഷ് റേറ്റ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഇത് പിന്തുണയ്ക്കുന്നു. 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് AMOLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.

ടെക്നോ പോവ കർവ് 2 5ജിയിൽ 8,000mAh ബാറ്ററിയുണ്ട്. ലോകത്തിലെ ഏറ്റവും സ്ലിം 8000mAh ബാറ്ററി ഫോണെന്ന സവിശേഷതയുമുണ്ട്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ടെക്നോ പോവ കർവ് 2 വാങ്ങുമ്പോൾ 45W ചാർജിങ് സപ്പോർട്ട് ലഭിക്കും. ഈ ഹാൻഡ്‌സെറ്റിന് 16.4 മണിക്കൂർ വീഡിയോ പ്ലേബാക്ക് സപ്പോർട്ടുണ്ട്.

Tecno POVA Curve 2: ക്യാമറ, സോഫ്റ്റ് വെയർ, പ്രോസസർ

ടെക്നോ പോവ കർവ് 2 5ജിയിൽ പിൻവശത്ത് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്സൽ അൺസ്പെസിഫൈഡ് സെൻസറും ചേർന്നതാണിത്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.

ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു. വളരെ കാര്യക്ഷമമായ ഒഎസ്സാണ് ഇതെന്ന് പറയാനാകില്ല. കാരണം ഗെയിമിംഗും വലിയ ടാസ്കുകളും ഒരുപക്ഷേ ഫോണിന്റെ വേഗത കുറയ്ക്കും.

ഈ പുതിയ മിഡ് റേഞ്ച് ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 7100 ആണ്. ഇത് 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ മറ്റൊരു സവിശേഷത സ്റ്റോറേജ് വികസിപ്പിക്കാമെന്നതാണ്. പ്രോസസർ ഒരു ARM ജി610 എംസി2 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്നു.

കേരളത്തിലെ മഴയെയും പൊടിയെയും പേടിക്കണ്ട

ടെക്നോ പോവ കർവ് 2 ലെ മറ്റൊരു സവിശേഷത ഡ്യൂറബിലിറ്റിയാണ്. P64 റേറ്റിംഗ് നൽകിയിട്ടുള്ള ഫോണാണിത്. അതിനാൽ കേരളത്തിലെ ഈർപ്പവും പൊടിയുമുള്ള കാലാവസ്ഥയ്ക്ക് ഇത് അനുയോജ്യമാണ്.

സ്റ്റോം ടൈറ്റാനിയം, മെൽറ്റിംഗ് സിൽവർ, മിസ്റ്റിക് പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

ആദ്യ വിൽപ്പനയിൽ 3000 രൂപ ലാഭിക്കാം; വിശദവിവരങ്ങൾ

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

  • 8GB + 128GB: 27,999 രൂപ
  • 8GB + 256GB: 29,999 രൂപ

ആദ്യ വിൽപ്പനയിൽ 3000 രൂപ കിഴിവ് ബാങ്ക് ഡിസ്കൌണ്ടിലൂടെ നേടാം. ഇങ്ങനെ ലോഞ്ച് ഓഫറിൽ 24,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിക്കും. ഫെബ്രുവരി 20-നാണ് ആദ്യ സെയിൽ. ഫ്ലിപ്കാർട്ടിലൂടെ ഉച്ചയ്ക്ക് 12 മണിയ്ക്ക് വിൽപ്പന നടക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :