6000 mAh ബാറ്ററി Samsung Galaxy F14 5G ഫോൺ വെറും 11,000 രൂപയ്ക്ക്!

HIGHLIGHTS

ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു 5G ഫോൺ വാങ്ങാൻ ഫ്ലിപ്കാർട്ടിൽ ഓഫർ

മുതിർന്നവർക്കും മറ്റും സമ്മാനമായി വാങ്ങി കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് Samsung Galaxy F14 5G വാങ്ങാം

11,000 രൂപ റേഞ്ചിൽ Samsung Galaxy F14 5G ഇപ്പോൾ സ്വന്തമാക്കാം

6000 mAh ബാറ്ററി Samsung Galaxy F14 5G ഫോൺ വെറും 11,000 രൂപയ്ക്ക്!

ക്യാമറ ക്വാളിറ്റിയിൽ മികച്ച ആൻഡ്രോയിഡ് ഫോണേതെന്ന് ചോദിച്ചാൽ ആ ലിസ്റ്റിൽ സാംസങ് ഉണ്ടാകും. ലോ ബജറ്റ് ഫോണുകളോ, മിഡ് റേഞ്ചോ അതുമല്ലെങ്കിൽ പ്രീമിയം ഫോണുകളോ ആകട്ടെ ക്യാമറയിലും ഡിസ്പ്ലയിലുമെല്ലാം Samsung മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ, budget phone ലിസ്റ്റിലുള്ള Samsung Galaxy F14 5G ആദായ വിലയ്ക്ക് വാങ്ങാം. സാംസങ് ഗാലക്‌സി എം 14 എന്ന ഉയർന്ന വിലയുള്ള ഫോണിന്റെ അത്രയും മികച്ച ക്വാളിറ്റി അല്ലെങ്കിലും എഫ് സീരീസിലെ ഫോണുകളുടെ ഫീച്ചറുകൾ ഏകദേശം സമാനമാണ്.

ഏറ്റവും മികച്ച ഓഫറിൽ Samsung ഫോൺ
ഏറ്റവും മികച്ച ഓഫറിൽ Samsung ഫോൺ

Samsung Galaxy F14 5G ഓഫർ (ഇവിടെ നിന്നും വാങ്ങൂ)

ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു 5G ഫോൺ, അതും സാംസങ് എന്ന മികച്ച ബ്രാൻഡിന്റെ തന്നെ ഗാലക്സി വേർഷൻ സ്വന്തമാക്കാം. Flipkart ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ ആരംഭിച്ച ഇയർ എൻഡ് സെയിലിലാണ് ഗാലക്സി എഫ്14ന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റത്തവണ ചാർജിൽ 2 ദിവസം വരെ ഉപയോഗിക്കാവുന്ന 6000 mAhന്റെ ബാറ്ററിയും,
6.6 ഇഞ്ച് ഡിസ്പ്ലേ വലിപ്പവുമുള്ള സാംസങ് ഗാലക്സി F14 ഇപ്പോഴിതാ 11,490 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന് പുറമെ ഫോണിന് ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

samsung galaxy f14 5g

സാംസങ് ഗാലക്സിയുടെ 4 GB റാമും, 12 GB സ്റ്റോറേജുമുള്ള വേരിയന്റാണ് 11,000 രൂപ റേഞ്ചിൽ വിൽക്കുന്നത്. ഇതേ മോഡലിന്റെ 6 GB റാം ഫോണിന് 12,490 രൂപയാണ് ഫ്ലിപ്കാർട്ടിൽ ചെലവാകുന്നത്. 1 TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുമാകും.

Samsung Galaxy F14 5G ബാങ്ക് ഓഫറുകൾ

ആക്സിസ് ബാങ്ക് കാർഡുടമകൾക്ക് 10 ശതമാനം വിലക്കിഴവിൽ സാംസങ് ഗാലക്സി F14 ഫോൺ വാങ്ങാം.

Also Read: Good News! 105 ദിവസ പ്ലാനിൽ എക്സ്ട്രാ 3GB കൂടി ചേർത്ത് BSNL

സാംസങ് ഗാലക്സി F14 മികച്ച ഓപ്ഷനാണോ?

ബജറ്റ് ലിസ്റ്റിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സാംസങ് ഗാലക്സിയുടെ എഫ് സീരീസിലെ ഈ ഫോൺ വളരെ മികച്ച ഓപ്ഷനാണ്. കാരണം, ഇത്രയും കുറഞ്ഞ വിലയ്ക്ക് ഒരു 5G ഫോൺ അത്യാവശ്യം ഗുണകരമായ ഫീച്ചറുകളോടെ ലഭിക്കുന്നു.
എക്സിനോസ് 1330, ഒക്ടാ കോർ പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP മെയിൻ ക്യാമറയും, 2MP-യുടെ അൾട്രാ-വൈഡ് ലെൻസും, കൂടാതെ 13MP-യുടെ സെൽഫി ക്യാമറയും ഉൾപ്പെടുന്ന ഹാൻഡ് സെറ്റാണിത്.

എഫ്14-ൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ വരുന്നു. ഫോൺ ഭാരം കുറഞ്ഞതാണെന്നതിനാൽ മുതിർന്നവർക്കും മറ്റും സമ്മാനമായി വാങ്ങി കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്പെഷ്യൽ ഓഫർ അനുയോജ്യമായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo