stunning iphone 17 pro max
iPhone 17 Pro Max അങ്ങനെ എത്താറായി. എന്നാൽ ഫോൺ ലോഞ്ചിന് മുന്നേ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സെപ്റ്റംബർ 9-നാണ് Apple’Awe dropping’ ഇവന്റ് കാലിഫോർണിയ ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ 4 മോഡലുകൾ അവതരിപ്പിക്കുന്നു.
സ്മാർട്ഫോൺ എങ്ങനെയുള്ള ലുക്കിലാകുമെന്ന് ഇതുവരെയും കമ്പനി വെളിപ്പെടുത്തിയില്ല. ഐഫോൺ 17 പ്രോ മാക്സിന്റെ ഡിസൈനുകളെ കുറിച്ച് ഇമേജുകൾ ലീക്കായിട്ടുണ്ട്. എന്നാലിപ്പോഴിതാ ഫോൺ Flipkart Big Billion Days-ന്റെ പരസ്യത്തിൽ കാണിച്ചിട്ടുണ്ട്. പുതിയ ഐഫോൺ ഫ്ലാഗ്ഷിപ്പിന്റെ ലുക്ക് കണ്ടതോടെ, ഇന്റർനെറ്റ് ലോകവും ഇത് ഏറ്റെടുത്തിരിക്കുന്നു.
ഫ്ലിപ്കാർട്ട് അടുത്തിടെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ ട്രെയിലർ പുറത്തിറക്കിയിരുന്നു. ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, അനുഭവ് സിംഗ് ബാസി, അമൻ ഗുപ്ത തുടങ്ങി നിരവധി പ്രശസ്ത താരങ്ങൾ പരസ്യത്തിലുണ്ട്. പരസ്യത്തിന് പിന്നാലെ ഫറാ ഖാന്റെ കൈയിലുള്ള ഫോണിലേക്കാണ് ആളുകളുടെ ശ്രദ്ധ പോയത്. ഈ പരസ്യത്തിലാണ് ഐഫോൺ 17 പ്രോ മാക്സ് കാണിച്ചിരിക്കുന്നത്.
മൂന്ന് പിൻ ക്യാമറകളുള്ള നീളമുള്ള തിരശ്ചീന ക്യാമറ മൊഡ്യൂളുള്ള ഒരു വെളുത്ത സ്മാർട്ട്‌ഫോണാണ് ഫറാ ഖാൻ പിടിച്ചിരിക്കുന്നത്. ഇതുവരെ ഐഫോൺ 17 പ്രോ മാക്സിനെ കുറിച്ച് വന്ന സൂചനകളിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങളുമായി സാമ്യമുള്ള ഡിസൈനാണ് പ്രോ മാക്സിലുള്ളത്. അങ്ങനെയെങ്കിൽ ഇതുവരെ വന്ന ഐഫോൺ പ്രോ മോഡലുകളിൽ നിന്ന് ഇതിന് വലിയൊരു വ്യത്യാസമുണ്ടാകും.
ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന് 6.9 ഇഞ്ച് OLED ഡിസ്‌പ്ലേയുണ്ടാകും. ഇതിൽ 120Hz റിഫ്രെഷ് റേറ്റുണ്ടാകും. ആപ്പിളിന്റെ A19 പ്രോ ചിപ്പ് ഫോണിൽ ഉൾപ്പെടുത്തുമെന്ന് സൂചനകളുണ്ട്. ഫോണിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറും കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഹാൻഡ്സെറ്റിൽ 5,000mAh ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് സൂചന. 50W മാഗ്‌സേഫ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും കൊടുക്കുന്നത്. മെയിൻ, അൾട്രാവൈഡ്, ടെലിഫോട്ടോ ലെൻസ് ചേർന്നതായിരിക്കും ട്രിപ്പിൾ ക്യാമറ. ഫോണിൽ 48MP പിൻ ക്യാമറയായിരിക്കും നൽകുന്നത്. ഈ ഐഫോൺ 17 പ്രോ മാക്സിൽ സെൽഫികൾക്കായി 24MP മുൻ ക്യാമറ കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും