Special Discount: ട്രിപ്പിൾ ക്യാമറ Samsung Galaxy S25 11000 രൂപ വില കുറച്ച് വാങ്ങിക്കാം, ഓഫർ എവിടെ?

HIGHLIGHTS

ട്രിപ്പിൾ റിയർ ക്യാമറയുള്ള Samsung Galaxy S25 ഇപ്പോൾ സ്പെഷ്യൽ കിഴിവിൽ വിൽക്കുന്നു

എസ് 25 അൾട്രായിൽ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ ചിപ്സെറ്റാണ് ഇതിലുള്ളത്

എസ് 25 വാങ്ങുന്നവർക്ക് 11000 രൂപയുടെ അപ്‌ഗ്രേഡ് ബോണസാണ് ലഭിക്കുക

Special Discount: ട്രിപ്പിൾ ക്യാമറ Samsung Galaxy S25 11000 രൂപ വില കുറച്ച് വാങ്ങിക്കാം, ഓഫർ എവിടെ?

ട്രിപ്പിൾ റിയർ ക്യാമറയുള്ള Samsung Galaxy S25 ഇപ്പോൾ സ്പെഷ്യൽ കിഴിവിൽ വിൽക്കുന്നു. ഈ വർഷം എത്തിയ പ്രീമിയം സെറ്റാണ് സാംസങ്ങിന്റെ എസ്25. ഗാലക്സി എസ്25 അൾട്രാ എന്ന ഫ്ലാഗ്ഷിപ്പിനൊപ്പമാണ് S25 ബേസിക് മോഡലും പുറത്തിറക്കിയത്. ഫ്ലാഗ്ഷിപ്പിലെ അതേ പ്രോസസറാണ് സ്റ്റാൻഡേർഡ് മോഡലിലും കൊടുത്തിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 ഓഫർ

ആമസോണിലോ ഫ്ലിപ്കാർട്ടിലോ മാത്രമല്ല സാംസങ് ഫ്ലാഗ്ഷിപ്പിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന് പരിമിതകാല ഓഫറാണ് അനുവദിച്ചിരിക്കുന്നത്. സാംസങ്ങിന്റെ ഒഫിഷ്യൽ സൈറ്റിൽ തന്നെയാണ് ഇളവ്.

സാംസങ് ഗാലക്‌സി എസ് 25 വാങ്ങുന്നവർക്ക് 11000 രൂപയുടെ അപ്‌ഗ്രേഡ് ബോണസാണ് ലഭിക്കുക. ഇതൊരു സ്പെഷ്യൽ ഓഫറാണെന്നും സാംസങ് പ്രഖ്യാപിച്ചു. ഇതുവരെ ഇത്രയും കൂറ്റൻ ഡിസ്കൌണ്ട് സാംസങ് ഫോണിന് ലഭിച്ചിട്ടില്ല.

Samsung Galaxy S25
Samsung Galaxy S25

എന്നുവച്ചാൽ സാംസങ് ഗാലക്സി എസ്25 നിങ്ങൾക്ക് 63999 രൂപയ്ക്ക് ലഭിക്കും. 74999 രൂപ വിലയാകുന്ന 12GB/128GB സ്റ്റോറേജ് സ്മാർട്ഫോണിനാണ് കിഴിവ്. രാജ്യത്തുടനീളമുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും Samsung.com-ലും ഓഫർ ലഭ്യമാണ്.

സാംസങ് ഓൺലൈൻ സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്താൽ കിഴിവ് ആസ്വദിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 10000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. 9 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐയും 8000 രൂപ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. എൻ‌ബി‌എഫ്‌സി ഉപഭോക്താക്കൾക്ക് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം.

സാംസങ് ഗാലക്സി എസ്25 സ്പെസിഫിക്കേഷൻ

ഈ പ്രീമിയം സെറ്റിന്റെ ഫീച്ചറുകൾ എന്തൊക്കെയെന്ന് ചുരുക്കത്തിൽ ഇവിടെ വിശദീകരിക്കുന്നു. 6.2 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഫോണിന്റെ സ്ക്രീനിനുണ്ട്.

എസ് 25 അൾട്രായിലും മറ്റ് പല ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളിലും ഉൾപ്പെടുത്തിയ ഏറ്റവും പുതിയ ചിപ്സെറ്റാണ് ഇതിലുള്ളത്. എന്നുവച്ചാൽ ക്വാൽകോമിന്റെ Snapdragon 8 Elite പ്രോസസർ ഫോണിൽ കൊടുത്തിരിക്കുന്നു. 12GB റാമും 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളും ഇവയിലുണ്ടാകും.

One UI 7 ഉള്ള Android 15 ആണ് ഫോണിലെ ഒഎസ്. പോരാഞ്ഞിട്ട് സ്മാർട്ഫോൺ കമ്പനി ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

OIS സപ്പോർട്ടുള്ള 50MP വൈഡ് ലെൻസുള്ളതിനാൽ ഫോട്ടോഗ്രാഫി പ്രീമിയം എക്സ്പീരിയൻസായിരിക്കും. ട്രിപ്പിൾ റിയർ ക്യാമറയിലെ മറ്റ് രണ്ട് സെൻസറുകൾ 12MP,10MP എന്നിവയാണ്. ഇതിൽ 10MP ടെലിഫോട്ടോ ലെൻസിൽ 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയാണുള്ളത്. 12MP ഫ്രണ്ട് ക്യാമറ മികവുറ്റ സെൽഫി ഷോട്ടുകൾ തരുന്നു.

ഈ സാംസങ് സെറ്റിൽ 4000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 25W വയർഡ്, 15W വയർലെസ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. IP68 ഡ്യൂറബിലിറ്റിയുള്ളതിനാൽ വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയുണ്ട്. മഴയിലും അബദ്ധത്തിൽ വെള്ളത്തിൽ വീണാലും പ്രതിരോധിക്കാൻ ഹാൻഡ് സെറ്റിന് സാധിക്കും. ഈ ഫോണിൽ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുമുണ്ട്. Wi-Fi 7 കണക്റ്റിവിറ്റി സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.

Also Read: Vivo V50 Elite Edition: 50MP ZEISS ക്യാമറയുള്ള 6000mAh ബാറ്ററി വിവോ ഫോൺ പുറത്തിറങ്ങി! വിലയും വിൽപ്പനയും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo