Samsung Galaxy S24 5G Half Price Deal
സ്മാർട്ഫോണുകളിലെ, പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകളിൽ രാജാക്കന്മാർ സാംസങ്ങാണ്. കമ്പനിയുടെ മുൻ വർഷത്തെ പ്രീമിയം, ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും വലിയ ഡിമാൻഡാണ് രാജ്യത്തുള്ളത്. എന്നാൽ എസ് സീരീസിലെ ഫോണുകളുടെ വിലയാണ് വെല്ലുവിളി. എന്നിലിപ്പോൾ Flipkart അടിപൊളി കിഴിവാണ് Samsung Galaxy S24 5G ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോണിൽ അനുവദിച്ച ഓഫറിനെയും കടത്തിവെട്ടിയാണ് ഫ്ലിപ്കാർട്ട് ഡീൽ. സാംസങ് ഗാലക്സി എസ്24 5ജി സ്മാർട്ഫോൺ ഇപ്പോൾ പകുതി വിലയ്ക്ക് വാങ്ങാം.
8ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. സാംസങ് 5ജി ഫോൺ 46 ശതമാനം ഇൻസ്റ്റന്റ് കിഴിവിൽ ലഭിക്കാനുള്ള അവസരമാണിത്. 74,999 രൂപയാണ് പ്രീമിയം ഫോണിന്റെ വിപണി വില. എന്നാൽ 35000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭിക്കും.
സാംസങ് ഗാലക്സി എസ്24 5ജി ഫോണിന് ഓഫറിന് ശേഷമുള്ള വില 39999 രൂപയാണ്. ഇതിന് 30550 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഇങ്ങനെ 6,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
സാംസങ്ങിന്റെ ഗാലക്‌സി എസ് 24 സീരീസിലെ താങ്ങാനാവുന്ന സ്മാർട്ഫോണാണിത്. വേഗതയേറിയ പ്രോസസറും അൽപ്പം വലിയ ബാറ്ററിയും ഗാലക്‌സി എഐ സോഫ്റ്റ്‌വെയർ ഫീച്ചറുകളും ഇതിലുണ്ട്.
ഫോണി പിന്നിൽ, 50 എംപി പ്രൈമറി ക്യാമറയുണ്ട്. ഗാലക്‌സി എസ് 24 ന് 3x ഒപ്റ്റിക്കൽ z ഉള്ള 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവുള്ള 12MP അൾട്രാ-വൈഡ് സെൻസറും നൽകിയിരിക്കുന്നു. മുൻ ക്യാമറയിൽ പുതിയ 12MP ഡ്യുവൽ പിക്സൽ സെൻസർ കാണാം.
സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഈ ഗാലക്സി ഫോണിൽ പെർഫോമൻസിനായി കൊടുത്തിരിക്കുന്നത്. ഗാലക്‌സി എഐ എന്ന പുതിയ എഐ ഫീച്ചറുകളോടെയാണ് സാംസങ് ഗാലക്സി എസ്24 സീരീസ് പുറത്തിറക്കിയത്. ഇതിന്റെ ഫീച്ചറുകൾ വളരെ ചുരുക്കത്തിൽ ഞങ്ങൾ പരിചയപ്പെടുത്താം.
Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!