Wow Offer: Snapdragon 8 Gen 2 പ്രോസസറുള്ള iQoo 5G Premium ഫോൺ അതിമനോഹരമായ ഓഫറിൽ വാങ്ങാം

Updated on 02-Sep-2024
HIGHLIGHTS

iQoo Neo 9 Pro 5G ലാഭത്തിൽ വാങ്ങാം

മുൻനിര സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിന്റെ പ്രത്യേകത

ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ഇപ്പോൾ ലഭ്യമാണ്

ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള ഫോണാണ് iQoo Neo 9 Pro 5G. ഫോണിലെ ക്യാമറയും പ്രോസസറുമെല്ലാം പ്രീമിയം പെർഫോമൻസ് തരുന്നു. എന്നാലും ഐക്യൂ ഫോണിന്റെ ഫ്ലാഗ്ഷിപ്പ് ഫോണല്ല ഇത്.

ഡിസൈനിലും ഈ iQOO 5G ഫോൺ നിങ്ങളെ അതിശയിപ്പിക്കും. ഫോണിലെ പ്രോസസർ Snapdragon 8 Gen 2 ആണ്. ഇപ്പോഴിതാം ലാഭത്തിൽ Neo 9 Pro 5G വാങ്ങാം. എങ്ങനെയെന്നോ?

മുൻനിര സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിന്റെ പ്രത്യേകത. ഡിസ്പ്ലേയിലും നിങ്ങൾക്ക് പ്രീമിയം ഫീച്ചർ ലഭിക്കുന്നു. 120W ചാർജിങ് സ്പീഡും iQoo Neo 9 Pro ഫോണിനുണ്ട്.

iQOO 5G വിലക്കിഴിവിൽ

ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ഇപ്പോൾ ലഭ്യമാണ്. 8GB+256GB, 12GB+256GB, 8GB+128GB വേരിയന്റുകളാണ് സ്മാർട്ഫോണിനുള്ളത്. ഈ രണ്ട് സ്റ്റോറേജ് ഫോണുകൾക്കും വിലക്കിഴിവ് ലഭ്യമാണ്.

iQoo Neo 9 Pro 5G സ്പെസിഫിക്കേഷൻ

ഫെബ്രുവരിയിലാണ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. LPOT78-ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 144 Hz റിഫ്രഷ് റേറ്റുള്ള ഫോണിന്റെ സ്ക്രീനിന് AMOLED ഡിസ്പ്ലേയാണുള്ളത്. ഈ ഐക്യൂ ഫോണിൽ ക്വാൽകം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണുള്ളത്.

50 MP Sony IMX 920 നൈറ്റ് വിഷൻ ക്യാമറയാണ് ഫോണിലുള്ളത്. ഫോണിൽ 8 MP അൾട്രാ വൈഡ് ലെൻസുണ്ട്. 120 W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,160 mAh ബാറ്ററിയും നൽകിയിട്ടുണ്ട്.

IP54 റേറ്റിങ്ങാണ് ഐക്യൂ നിയോ 9 പ്രോയിലുള്ളത്. Wi-Fi 7 കണക്റ്റിവിറ്റിയെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഗെയിമിങ്ങ് കടുപ്പമായാലും ഫോണിനെ കൂളാക്കി നിർത്താനുള്ള സംവിധാനം ഇതിലുണ്ട്. ഇതിനായി ഐക്യൂവിലെ തന്നെ വലിയ 6043 mm² വേപ്പർ ചേമ്പറാണ് ഫോണിലുള്ളത്.

മയക്കുന്ന ഫോൺ ഡിസൈൻ

ചുവപ്പും വെള്ളയും നിറത്തിലുള്ള വേരിയന്റാണ് ഫോണിനുള്ളത്. ഇതിൽ വീഗൻ ലെതർ ഡിസൈനാണ് പാക്ക് പാനലിലുള്ളത്. ഫോൺ ക്യാമറ ലംബമായി വിന്യസിച്ചിരിക്കുന്നതും ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.

വിലയും ഇപ്പോഴത്തെ ഓഫറും

മിഡ് റേഞ്ച് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. പുതിയ ബെസ്റ്റ് 5G ഫോണുകളുടെ ലിസ്റ്റിൽ എന്തായാലും ഐക്യൂ Neo 9 പ്രോയുണ്ട്.

8GB+256GB സ്റ്റോറേജുള്ള ഫോൺ 37,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. 39,998 രൂപയാണ് 12GB+256GB മോഡലിന്റെ ലോഞ്ച് വില. ഇപ്പോൾ 8ജിബി വേരിയന്റ് 36,998 രൂപയ്ക്ക് വാങ്ങാം. 12GB സ്റ്റോറേജ് ഫോൺ 38,999 രൂപയ്ക്കും വിൽക്കുന്നു.

Read More: New Deal: മിഡ് റേഞ്ച് OnePlus 5G 3000 രൂപ കിഴിവിൽ വിൽക്കുന്നു

ആമസോണിലാണ് ഐക്യു നിയോ 9 പ്രോ ഓഫറിൽ വിൽക്കുന്നത്. ഇപ്പോൾ 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി ഇതിന് ലഭ്യമാണ്. ICICI, HDFC കാർഡുള്ളവർക്ക് ഈ വിലക്കിഴിവ് കൂടി നേടാം. ഇങ്ങനെ 34,998 രൂപ, 36,998 രൂപയ്ക്ക് ഫോണുകൾ ലഭിക്കുന്നതാണ്.

8GB+256GB: ആമസോൺ ലിങ്ക്
12GB+256GB: ആമസോൺ ലിങ്ക്

ഫോണിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റ് 8GB+128GB ആണ്. ഇത് ആമസോണിൽ 34,998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫർ കൂടി ചേർത്ത് ഈ സ്മാർട്ഫോൺ 32,998 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ സൈറ്റ് സന്ദർശിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :