5000 mAhന്റെ ബാറ്ററി ,13 എംപി ക്യാമെറയിൽ Smartron t.phone P ,വില 7999 രൂപ

5000 mAhന്റെ ബാറ്ററി ,13 എംപി ക്യാമെറയിൽ Smartron t.phone P ,വില 7999 രൂപ
HIGHLIGHTS

നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ

 

 സ്മാട്രോണിന്റെ ഏറ്റവും പുതിയ മോഡലുകളായ Smartron t.phone P നാളെ മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 7999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 435 Octa Core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .Android Nougat 7.1.1 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .5000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസർ ,OTG എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

7999 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .നാളെ മുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo