മടക്കി ചുരുട്ടി പോക്കറ്റിലാക്കാം, ഓഫർ പിടിച്ചോളൂ… Rs 10000 ഡിസ്കൗണ്ടിൽ Motorola Razr 60 ഇന്ന്…

Updated on 02-Oct-2025
HIGHLIGHTS

ബിഗ് ബില്യൺ ഡേയ്‌സിൽ മോട്ടോ ഫോണിന് ഫ്ലിപ്കാർട്ട് കിഴിവ് പ്രഖ്യാപിച്ചു

ഫ്ലിപ്പ്കാർട്ട് 10,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു

ബിഗ് ബില്യൺ ഡേയ്‌സ് ഡിസ്‌കൗണ്ട് ഇന്ന് അർധരാത്രി വരെ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും

ഫാഷനും ടെക്നോളജിയും സമന്വയിപ്പിക്കുന്ന ഒരു സ്മാർട്ട്‌ഫോണാണ് Motorola Razr 60. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഫ്ലിപ്പ് സ്മാർട്ട്‌ഫോൺ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം. ബിഗ് ബില്യൺ ഡേയ്‌സിൽ ഈ മോട്ടോ ഫോണിന് ഫ്ലിപ്കാർട്ട് കിഴിവ് പ്രഖ്യാപിച്ചു.

ആമസോണിനേക്കാൾ ആകർഷകമായ ഓഫറിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് റേസർ 60 വാങ്ങാം. ബിഗ് ബില്യൺ ഡേയ്‌സ് ഡിസ്‌കൗണ്ട് ഇന്ന് അർധരാത്രി വരെ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.

Motorola Razr 60 ഫ്ലിപ്കാർട്ടിലെ വില

മോട്ടറോള റേസർ 60 ഫോണിന്റെ 256 ജിബി വേരിയന്റ് 54,999 രൂപയ്ക്ക് ലോഞ്ച് ചെയ്തു. മുമ്പ് ഈ ഫോൺ 49,999 രൂപയ്ക്ക് വിറ്റിരുന്നു. എന്നിരുന്നാലും, ഫ്ലിപ്കാർട്ടിൽ ഇത് 39,999 രൂപയ്ക്ക് ലഭ്യമാണ്.

അതായത് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ ഫ്ലിപ്പ്കാർട്ട് 10,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇതിലും കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കും. 30,290 രൂപയ്ക്ക് എക്സ്ചേഞ്ചിലൂടെ ഫോൺ വാങ്ങാം.

3,334 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഉണ്ട്. 3,630 രൂപയുടെ 12 മാസത്തെ ഇഎംഐയും, 13,691രൂപയ്ക്ക് 3 മാസത്തെ ഇഎംഐയും നിങ്ങൾക്ക് ലഭിക്കും.

മോട്ടറോള റേസർ 60 സവിശേഷതകൾ

ഈ മോട്ടറോള ഫോണിന് 6.96 ഇഞ്ച് pOLED ഇന്റേണൽ ഡിസ്‌പ്ലേയുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റ് പിന്തുണയുമുണ്ട്. ഡിസ്‌പ്ലേയ്ക്ക് 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നു. ഫോണിന്റെ സ്‌ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്.

കവർ ഡിസ്‌പ്ലേയിൽ 90Hz റിഫ്രഷ് റേറ്റും 1,700 nits പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഇതിന് 3.63 ഇഞ്ച് pOLED കവർ സ്‌ക്രീനാണുള്ളത്. മൂന്ന് വർഷത്തെ ഒഎസ് അപ്ഡേറ്റും ഫോണിൽ ലഭിക്കുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 7400X ചിപ്‌സെറ്റാണ് റേസർ 60-ന് കരുത്ത് പകരുന്നത്. ഇത് 30W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 4,500mAh ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിലുണ്ട്.

ഫോട്ടോഗ്രാഫിയുടെ കാര്യം പറയുകയാണെങ്കിൽ, മോട്ടറോള റേസർ 60 സ്മാർട്ട്‌ഫോണിന് 50എംപി പ്രൈമറി ക്യാമറയുണ്ട്. 13എംപി അൾട്രാവൈഡ് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 32എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

ALSO READ: Jio Super Plan: 200GB, Unlimited കോളിങ് 90 ദിവസത്തേക്ക്… എന്താ ഈ കേക്കണേ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :