Samsung Galaxy S24 FE 5G Deal Price on Flipkart
സാംസങ് സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വലിയ ജനപ്രീതിയാണുള്ളത്. പ്രത്യേകിച്ച് എ സീരീസിലും എം സീരീസിലും എഫ് സീരീസിലുമുള്ള പ്രീമിയം ബജറ്റ് ഫോണുകൾക്ക് നല്ല ഡിമാൻഡുണ്ട്. ഇതിലെല്ലാം ഏറ്റവും ബെസ്റ്റ് ടോപ് ഫോൺ എസ് സീരീസിലുള്ളവയാണ്. കാരണം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സെറ്റുകൾ ഇതിലാണുള്ളത്. എസ് സീരീസിലെ ഫാൻ എഡിഷനായ Samsung Galaxy S24 FE 5G നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം.
Flipkart ആണ് ആമസോണിനേക്കാൾ ആകർഷകമായ വിലയിൽ ഫോൺ വിൽക്കുന്നത്. ഏകദേശം പകുതി വിലയ്ക്ക് ഫോൺ വിൽക്കുന്നുവെന്ന് പറയാം.
സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ വില ഫ്ലിപ്കാർട്ടിൽ ഗണ്യമായി കുറഞ്ഞു. ഫോൺ ഫ്ലിപ്കാർട്ടിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 59,999 രൂപയ്ക്കാണ് ഫാൻ എഡിഷൻ സ്മാർട്ഫോൺ ലോഞ്ച് ചെയ്തത്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ഇതിന് 43 ശതമാനം കിഴിവ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ഗാലക്സി എസ്24 ഫാൻ എഡിഷൻ 33,999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ് ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് കൂടുതൽ ഇളവ് നേടാം. കൂടാതെ 26000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ട് തരുന്നു. വേണമെങ്കിൽ 1,196 രൂപയ്ക്ക് ഇഎംഐയിലും ഫോൺ വാങ്ങാവുന്നതാണ്.
ഗാലക്സി എസ്24 എഫ്ഇ ഫ്ലാഗ്ഷിപ്പ് ഫോണല്ലെങ്കിലും പ്രീമിയം ഫീച്ചറുള്ള ഫോണാണ്. ഇതിന്റെ ബോഡി ഗൊറില്ല ഗ്ലാസ് വിക്ടസ്+ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്മാർട്ഫോണിന് മുന്നിലും പിന്നിലും പ്രീമിയം ലുക്കും മികച്ച പ്രൊട്ടക്ഷനും ലഭിക്കുന്നു.
6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിലുള്ളത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുണ്ട്. 1900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഇതിനുണ്ട്.
പ്രകടനത്തിലേക്ക് വന്നാൽ ഫോണിൽ എക്സിനോസ് 2400e ചിപ്‌സെറ്റ് ഉണ്ട്. ഇത് വളരെ വേഗത്തിലുള്ള പ്രകടനം നൽകുന്നു. 10-കോർ സിപിയുവും എക്സ്ക്ലിപ്സ് 940 ജിപിയുവും ഫോണിനുണ്ട്. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച സ്മാർട്ഫോൺ ആണിത്.
സാംസങ്ങിന്റെ എസ്24 ഫാൻ എഡിഷനിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0 സോഫ്റ്റ് വെയറാണുള്ളത്. ഇത് 7 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ നൽകുന്നു.
ഗാലക്സി എസ്24 എഫ്ഇയിൽ 4700എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് ദീർഘനേരം നീണ്ടുനിൽക്കുന്ന പവർ വാഗ്ദാനം ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിംഗിനെയും സാംസങ് പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് വെറും 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനുള്ള സൌകര്യമുണ്ട്. ഇത് 15W വയർലെസ് ചാർജിംഗും റിവേഴ്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50 എംപി വൈഡ് ലെൻസും 8 എംപി ടെലിഫോട്ടോ ലെൻസുമുണ്ട്. 12 എംപി അൾട്രാ-വൈഡ് ലെൻസും കൂടി ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഇത് 8K വീഡിയോകൾ വരെ ഷൂട്ട് ചെയ്യാൻ സാധിക്കും. സ്മാർട്ഫോണിന് മുൻവശത്ത് 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന 10 മെഗാപിക്സൽ സെൻസറുമുണ്ട്.